10/25/09
കാത്തിരിപ്പ്
തുളസിക്കതിർ ചൂടിയ നിൻ കാർകൂന്തലും,നെറ്റിയിൽ ചന്ദനം ചാർത്തിയ നിൻ സുന്ദര വദനത്തിൽ വിരിയുന്ന വശ്യതയാർന്ന പുഞ്ചിരിയും എല്ലാം എന്റെ കവിതകളിലെ വരികളിൽ ചേർക്കാൻ എനിക്ക് ഭയമില്ലായിരുന്നു.കോളേജ് ലൈബ്രറിക്ക് മുന്നിലെ മദിരാശിമരച്ചുവട്ടിലിരുന്ന് നീ നിൻ പരിഭവങ്ങൾ നിരത്തുമ്പോൾ ഞാൻ നിർഭയം കാതോർത്തിരുന്നു
ഇന്നെനിക് ഭയമാണ്
നിന്നെകുറിച്ചെന്തെങ്കിലും എഴുതുമ്പോൾ ,ക്യാമ്പസ്സിൽ നിന്നെക്കാണുമ്പോൾ, നിന്നടുത്തേക്ക് വരുമ്പോൾ ആയിരം കഴുകക്കണ്ണുകൾ സംശയത്തോടെ ആർത്തിയോടെ എന്നെ നോക്കുന്നു എന്ന ഭയം.പത്രതാളിനെ മതകാമുകനായി ഞാനും ഇരയായി നീയും വ്യഭിജരിക്കപ്പെടുമെന്ന ഭയം.സമൂഹത്തിൽ നിന്നൊറ്റപ്പേറ്റുമെന്ന ഭയം.
എങ്കിലും ....
സ്മരിച്ചിടും നിന്നെ എന്നും ഞാൻ
മരിച്ചിടും ഞാനതില്ലാതിരുന്നാൽ
കാത്തിരിക്കാം ഞാൻ നിനക്കായ്
കൈകോർത്തിടുന്ന മതങ്ങൾക്കായ്
ആർത്തിമൂത്ത കഴുകന്മാർ വന്നിടുംകൂട്ടമായ്
ആർത്തിരമ്പി പറന്ന് നടന്നിടും ചുറ്റുമായ്
തൽസമയ സം പ്രേക്ഷണമായ് ചിലർ
തൽപര കഥകൾ മെനഞ്ഞ് മറ്റു ചിലർ
ഭീകരനായി മാറ്റിടും എന്നെ
അതിനിരയായി മാറ്റിടും നിന്നെ
ഭീതിപടർന്നൊരുകണ്ണാൽ
ജനം ഉറ്റുനോക്കിടും നമ്മെ
അതിനാൽ കൈകോർത്തിടുന്ന മതങ്ങൾക്കായ്
കാത്തിരിക്കാം നമുക്കൊന്നായ്
വിഫലമാം നീണ്ടൊരു കാത്തിരിപ്പ്
ഒരിക്കലും തീരാത്ത കാത്തിരിപ്പ്
-------------------------------
"നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു എന്നിരിക്കെ ജനങ്ങൽ സത്യവിശ്വാസികളാകാൻ നീ അവരെ നിർബന്ധിക്കുകയോ??
“യാതൊരാൾക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാൻ കഴിയുന്നതല്ല ........................”
-ഖുറ്‌ആൻ 10:99-100
അല്ല കോയെ ഖുറ്‌ആൻ പറയിണതിങ്ങനെ,അപ്പൊ എങ്ങനെ കോയേ ലൗ ജിഹാദ് ഒരു പുണ്യപ്രവത്ത്യാക്‌ആ
അല്ലാ .. ലൗ ജിഹാദ് ..റോമിയോ ജിഹാദ് ...അങ്ങനൊന്ന്ണ്ടാ ... ആ ആര്ക്കറിയാ
kaaththiripp
10/8/09
മനസ്സാക്ഷി
ആളൊഴിഞ്ഞ ആ ഭാകത്തെത്താൻ ഇനിയും എത്രദൂരം നടക്കും എന്ന് തീർച്ചയില്ല
അയാളുടെ ചിന്തകൾ അയാളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു
കൂട്ടുകാരൊന്നിച്ച് ജീവിതം ആർമാദിക്കുകയായിരുന്നു. മദ്യവും മദിരാക്ഷിയും മാത്രമാണ് ജീവിത സുഖമെന്ന് തോന്നിയ ദിനരാത്രങ്ങളിൽ അകത്ത് ചെന്ന മദ്യം തലച്ചോറിൽ ഒരു അഗ്നിബാധയായി പടർന്ന് പിടിച്ച നിമിഷത്തിൽ അവരെപ്പോലെ ഞാനും ഒരു മനുഷ്യനല്ലാതെയായപ്പോൾ റോഡരികിൽ അമ്മയുടെ മാറിലെ ചൂടേറ്റൂറങ്ങുന്ന, കാലിനടിയിലെ ചുവപ്പ് മാറാത്ത നാടോടി പൈതലിനെ കാമ വെറിപൂണ്ട കഴുകക്കണ്ണിലൂടെ നോക്കിയപ്പോൾ കൊത്തിവലിച്ച് പിച്ചിചീന്തി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കെറിയാൻ ഒരു മടിയും തോന്നിയില്ല
അവസാനം കൂട്ടുകാരിൽ പലരും പിടിക്കപ്പെട്ടപ്പോഴും കീശയുടെ കനമിത്തിരി കുറഞ്ഞെങ്കിലും തന്റെ പേരു പോലും പുറം ലോകത്തോട് പറയാതിരിക്കാൻ വച്ചുനീട്ടിയ എച്ചിൽ പാത്രങ്ങൾ നക്കിത്തുടക്കുന്ന ചില നിയപാലകർക്കും അവരുടെ മേലാളന്മാർക്കും ഒരു മടിയുമില്ലായിരുന്നു
വർഷങ്ങളെത്രകഴിഞ്ഞിട്ടും വിളറിവെളുത്ത് കുറ്റിക്കാട്ടിൽ കിടക്കുന്ന ആ കുഞ്ഞിന്റെ ചിത്രം മനസ്സിൽ മായാതെ കിടക്കുന്നു.ആ പൊട്ടിക്കരച്ചിലിന്നും കാതിൽ വന്നലക്കുന്നപോലെ.പലപ്പോഴും സ്വപ്നത്തിൽ ആ മുഖം തെളിയുമ്പോൾ വല്ലാത്ത കുറ്റബോധം .പ്രായശ്ചിത്തം ചെയ്യാനില്ലാത്ത കുറ്റം .
പിടിക്കപെട്ടവർക്ക് നാളെ കോടതി സിക്ഷ വിധിക്കും .ആ വിധി വരുന്നതിനു മുൻപ് എന്റെ മനസാക്ഷിയുടെ കോടതിയിലെ എന്റെ സിക്ഷ നടപ്പാക്കിയിരിക്കും അയാൾ നാലായി മടക്കിപോകറ്റിലിട്ട കടലാസ് എടുത്തു ഒരിക്കൽ കൂടി വായിച്ചു “ഞാൻ ചൈത തെറ്റുകൾക്ക് എന്റെ മനസക്ഷി വിധിച്ച സിക്ഷ“
കടലാസ് മടക്കി പോകറ്റിലിട്ട് അയാൾ അകലെ നിന്നും വരുന്ന ചൂളം വിളിക്ക് കതോർത്തിരുന്നു
9/24/09
ബ്ലോഗ്ഗർ @ കമന്റ് സൈഡ് blogger@comment......
പലവട്ടം ചാറ്റു ചൈതു ഞാൻ
ജി മെയിലിൻ മയ്ദാനത്ത്
എന്നിട്ടും കമന്റാതെ നീ..
പോയില്ലേ.... (2)
നിനക്കും ഒരു ബ്ലോഗില്ലേ
തിരിച്ചും ഞാൻ കമന്റൂലേ
ബ്ലോഗിലെ പുലിയെന്നൊക്കെ നിന്നെവിളിക്കൂലേ .....
ഹൊയ്(2)
പലവട്ടം...
ആ..... ആ ..........
ബ്ലോഗ് പുലിയായ് വിലസ്സിടാനായ് കൊതിച്ചതാണീനെഞ്ചം
കമന്റിടാതെ എന്നെയൊതുക്കീല്ലേ........
മനുഷ്യരെല്ലാ ഉറങ്ങുന്നേരം കുടിച്ച് പമ്പായ് വന്ന്
വളിച്ച വിഷയം പോസ്റ്റ് ചൈതില്ലേ.
അനോണിയായി സനോണിയായി കമന്റൂമായ് ഞാൻ വന്നു (2)
പലവട്ടം..
കമന്റ് ബേബി... കമന്റ് മീ.... തരില്ല്യാ.. തരില്ലനീ..
ഹൊയ് ...ഹൊയ്
ഹൊയ് ചെറായി മീറ്റിൽ സുദിനത്തിൽ ഒരു കേമറതൂക്കി വന്നു
നിരനിരയായി ഫോട്ടം പോസ്റ്റീലേ
അ ഫോട്ടോ അ ഫോട്ടോ
പുലികൾ തീർത്തൊരു പോസ്റ്റിന് മുന്നിൽ തേങ്ങയുടച്ച് ചെന്നു
സവർണ്ണനാക്കി മുദ്രകുത്തില്ലേ
അ.മുദ്ര....അ.മുദ്ര....
ഇളിച്ച് കാട്ടി വരച്ച് കാട്ടി പ്രോഫൈല് ഫോട്ടോ മാറ്റി (2)
പലവട്ടം....(2)
കഥയുള്ളൊരു ബ്ലോഗല്ലേ
ഫൊളോവില് ഞാനില്ലേ
നടുമ്പുറം ചൊറിയും പോലൊരു കമന്റ് നൽകൂലേ
തരില്ലനീ.........
പലവട്ടം.....(2)
ഹു ഹു ഹൂം..ഹു ഹു ഹുമ്മ്
ബ്ലോഗർ കുട്ടാ ബ്ലോഗർ കുട്ടാ കരയല്ലേ...
ബ്ലൊഗ്ഗർ പൂട്ടി...
കഴിഞ്ഞു...
ഞാൻ ഭയങ്കര ഇമോഷണലായിപ്പോയി ..ഇനിയും രണ്ട്മൂന്ന് കാര്യംകൂടിയുണ്ട് അതും കൂടി പറഞ്ഞിട്ട്
കട്ട്.....
9/17/09
ഒരു പെരുന്നാൾ ചിന്ത
പള്ളി പിരിഞ്ഞു വന്ന് അപ്പുകുട്ടനെയും രാമേട്ടനെയും വിളിച്ച് കൊണ്ട് വന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനു ശേഷമാണ് പടക്കം പൊട്ടിക്കൽ രാമേട്ടന് ഒരു പേടിയുമില്ല അവൻ പടക്കം കയ്യിൽ വച്ച് തീ കൊളുത്തി എറിഞ്ഞ് പൊട്ടിക്കും"
ഇങ്ങനെ മുഹമ്മദിന്റെ പെരുന്നാൾ രാമനും രാമന്റെ വിഷു മുഹമ്മദിനും ആഘോഷമായിരുന്ന ഒരുകാലം നമ്മളിൽ നിന്നന്ന്യം നിന്ന് പോകുന്നു എന്നത് ചിന്തിക്കേണ്ടതില്ലേ? എന്തു കൊണ്ടിങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഒരുത്തരം നൽകുക എന്നത് അസാധ്യമാണ്.ഇങ്ങനെ ക്ഷയിച്ച് കൊണ്ടിരിക്കുന്ന മതസൗഹർദ്ദവും പരസ്പര ധാരണയില്ലായ്മയും മാനവരശിക്ക് നഷ്ടമെല്ലാതെ മറ്റെന്താണ് നേടിത്തരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം തേടേണ്ടിയിരിക്കുന്നു
എവിടെയാണ് നമുക്ക് പിഴച്ചത് ? ഇങ്ങനെ മതസൗഹാർദ്ദം മാത്രമാണോ നമുക്കന്ന്യം നിന്ന് പോകുന്നത് അതൊ കൂട്ട് കുടുമ്പങ്ങളും അയൽവാസിബന്ധങ്ങളും സിംഹവാലൻ കുരങ്ങിനെ പോലെ കാലയവനികയിലേക്ക് മാഞ്ഞു പോകുകയാണോ ?
ഒരു പക്ഷെ നാം നമ്മളിലേക്ക് തന്നെ ചുരുങ്ങി ജീവിക്കാൻ വ്യഗ്രത കാണിക്കുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്നു തോന്നിപ്പോകും.സ്വന്തം പ്രശ്നങ്ങളിൽ അല്ലങ്കിൽ സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിച്ച് കൊട്ടാരം സമമായവീടും അതിനു ചുറ്റും ജെയിലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മതിലിന്റെ ഗേറ്റിൽ പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ഒരു ബോർഡും തൂക്കി അതിനുള്ളിലെ ടിവിക്ക് മുന്നിൽ അടയിരിക്കുന്ന ഒരുസംസ്കാരം നമ്മളിൽ വളർന്നു വരുന്നു എന്നതും നമുക്കിതിനോട് ചേർത്ത് വായിക്കാം
രാവിലെ മദ്രസ വിട്ട് വരുന്നതു വരെ അഹ്മദിനെ കാത്ത് നിന്ന് കൃഷ്ണനും ജോസഫും അഹ്മദുമെല്ലാം തോളോട് തോൾചേർന്ന് പള്ളിക്കൂടത്തിലേക്ക് കാൽനടയായി പോയി ഒരെബെഞ്ചിൽ ഇരുന്ന് പഠിച്ച് ഇണങ്ങിയും പിണങ്ങിയും സുഹൃത്തുക്കളായി വളർന്നപ്പോൾ എന്തുകൊണ്ടൊ അവർ മക്കളെ രാവിലെ തന്നെ ബഹിരകാശ സഞ്ചാരിയെ അനുസ്മരിപ്പിക്കും വിധം ഒരുക്കി തന്റെ സമുദായക്കാരന്റെമക്കൾ മാത്രം പഠിക്കുന്ന,സ്വന്തം സമുദായക്കാർ മത്രം പഠിപ്പിക്കുന്ന നേഴ്സറിയിൽ നിന്നും വരുന്ന ബസ് വീടിന്റെ മുന്നിൽ വരുന്നതുമും കാത്ത് നിൽക്കുന്നവരായിമാറി. ഇങ്ങനെ സ്വാർത്ഥരായ നാം അവസാനം സ്വന്തം അയൽവാസി ആരെന്ന് പോലും അറിയാത്തവരായി മാറി എന്നത് ലജ്ജിപ്പിക്കുന്ന ഒരു സത്യമാണ്
ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രശ്നങ്ങളിലും 'നാട്ടിലെ കാരണവന്മാർ' തീർപ്പ് അനുസരിച്ചിരുന്നവരിപ്പോൾ ചെറിയ ഒരുകുടുംബ വഴക്ക്പോലും കോടതിയും വക്കീലുമൊക്കെയായി നേട്ടൊട്ടമോടുന്നതിനിടയിൽ ബാധ്യതയായിമാറിയ കാരണവന്മാർ വൃദ്ധസദനത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ അടക്കപ്പെട്ടു.നമ്മൾ ഒരിക്കലും ചിന്തിക്കുന്നില്ല ഒരുപാടു സ്നേഹം തന്ന് തരാട്ടു പാടി ഉറക്കിയവരെ നമ്മൾ വൃദ്ധസദനത്തിലയക്കുമ്പോൾ എൽ കെ ജി മുതൽ മക്കളിലെ ഡോക്ടറെയും എഞ്ചിനീയറെയും ഒക്കെ കണ്ട് ഒരു മിനുട്ട് നിശ്വസിക്കാൻ പോലും അനുവദിക്കാതെ മണ്ണപ്പം ചുട്ട് തുമ്പപ്പൂ കൊണ്ട് ചോറുവെച്ച് പേരറിയാ ചെടികളുടെ ഇലകൊണ്ട് ഉപ്പേരിയുണ്ടാക്കി കളിച്ചും തരാട്ട് പാട്ട് കേട്ടുറങ്ങുകയും ചെയ്യേണ്ട പ്രായത്തിൽ താങ്ങിയൽ പൊന്താത്ത പുസ്തകകെട്ടു മുതുകിൽവെച്ച് കൊടുത്ത് മക്കളെ പീഠിപ്പിക്കുന്ന നമ്മെ നാളെ അവർ ചവറ്റ് കൊട്ടയിലിട്ടാൽ പോലും നമുക്ക് പരാതിപ്പെടാൻ അർഹതയില്ല .ഈ സമൂഹത്തിൽ ഇടകലർന്ന് പരസ്പരം അറിഞ്ഞ് ജീവിക്കേണ്ട നാളയുടെ വാഗ്ഗ്ദാനങ്ങളായ മക്കളെ കൂട്ടിലിട്ട് ബ്രോയിലർ കോഴികണക്കെ വളർത്തുമ്പൊൾ നാം ഈ സമൂഹത്തിനൊട് ചെയ്യുന്നത് തെറ്റോ ശരിയോ എന്ന് നമുക്ക് ചിന്തിക്കാം
ഇനി ഒരു തിരിച്ച് പോക്ക് സാദ്ധ്യമാണോ?ഒരു തിരിച്ച് പോക്കിനെ കുറിച്ച് ചിന്തിക്കുവാൻ പോലും സ്വതൽപരരായ രാഷ്ട്രീയക്കാരും സ്ഥാനമോഹികളായ മത നേതാക്കളും സമ്മതിക്കുമെന്ന് തോന്നുന്നില്ല.കാരണം കലക്ക വെള്ളത്തിൽ മീൻ പിടിച്ച് ജീവിക്കുന്ന അവരുടെ നില നിൽപ്പിന്റെ പ്രെശ്നമാണല്ലോ ഇത്.
ഏതായാലും നമ്മൾ പണ്ട് ഒന്നിച്ച് ഉണ്ടും ഉറങ്ങിയും സന്തോഷത്തോടെ ജീവിച്ചതൊക്കെ വല്ലിടത്തും എഴുതിവക്കാം വരും തലമുറ ഒരുപക്ഷെ അതൊക്കെ വായിച്ച് ആശ്ചര്യപ്പെടുമായിരിക്കാം
9/2/09
ഗുണ്ടാ ലെജിസ്ലേഷൻ
ഓൾ കേരളാ കൊട്ടേഷൻ&ഗുണ്ടാ അസ്സോസിയേഷൻ (രെജി. നംബ്ര:എ ബി1010101)
പൊതുഗുണ്ടാ താത്പര്യം പ്രസിധ്ദീകരിക്കുന്നത്
ഓൾ കേരളാ കൊട്ടേഷൻ&ഗുണ്ടാ അസ്സോസിയേഷൻ പുതിയ പഴയമെംബെർഷിപ് പുതുക്കൽ / മെംബെർഷിപ് വിതരണം സംബന്ധിച്ച പുതുക്കിയ നിയമാവലി
൧) ഗുണ്ട/ഗുണ്ടി(വനിതാഗുണ്ട) യുടെ പേരിനു മുൻപിൽ നിർബന്ധമായും ഒരു ഇനിഷ്യൽ ഉണ്ടായിരിക്കണം ഉദാ:വെട്ടുകത്തി രാജു,വെടി മറിയ etc.
൨) ഗുണ്ട/ഗുണ്ടി കൾ മിനിമം മൂന്ന് പാസ്സ്പോർട്ടെങ്കിലും ഉള്ളവരായിരിക്കണം
൩) ഗുണ്ട/ഗുണ്ടി കൾ വീട്ടിൽ സ്വന്തമായി ഒരുകട്ടിലും കട്ടിലിനടിയിൽ "ട" ആകൃതിയിലുള്ള ഒരു കത്തിയും ഉള്ളവരായിരിക്കണം
൪) ഗുണ്ട/ഗുണ്ടി കൾ മിനിമം ഒരു കൊലക്കേസങ്കിലും സ്വന്തം പേരിൽ ഉള്ളവരായിരിക്കണം
൫) ഗുണ്ട/ഗുണ്ടി നിർബന്ധമായും ടു വീലർ ,ഫോർ വീൽ (സ്പോർട്ട്സ് കാർ) ഡ്രൈവിംഗ് പഠിച്ചിരിക്കണം
൬) കേരളാ പോലീസിലേക്ക് അടിയന്തിരമായി റിക്ക്രൂട്ട് ചൈത കഥകാരന്മാർ, തിരക്കഥാകൃത്ത്ക്കൾ, ബ്ലോഗ്പുലികൾതുടങ്ങിയവർ ഏഴുതിയ കഥ,തിരക്കഥ, സ്കിറ്റ് തുടങ്ങിയവയിൽ ഏതങ്കിലും രണ്ടെണ്ണം ഡയലോഗോട് കൂടി ക്യാമറക്ക് മുൻപിൽ അഭിനയിച്ച് കഴിവ് തെളിയിച്ച സർറ്റിഫികേറ്റ് കൈവശമുള്ളവരായിരിക്കണം
൭) സർറ്റിഫികേറ്റ് അടുത്തുള്ള ഏതങ്കിലും പോലീസ് സ്റ്റേഷനിലെ ഏതങ്കിലും 'ക്യാഷ് അസെറ്റെഡ്' പോലീസ് അറ്റെസ്റ്റ് ചൈതിരിക്കണം
൮) സ്ഥിരമായി ഒരു മൊബൈൽ ഫോൺ കണക്ഷൻ ഉണ്ടായിരിക്കണം
൯) മൊബൈൽ നമ്പർ 'നല്ലവരായ' പോലീസ് എമാന്മാർ , മന്ത്രിമാർ, മന്ത്രിപുത്രന്മാർ, സിനിമാ സീരിയൽ നടിമാർ തുടങ്ങിയവരുടെ കയ്യിൽ ഉള്ളവരായിരിക്കണം
൧൦) കേരളത്തിലെ എല്ലാ രാഷ്ട്രീയ മത സംഘടനയുടേയും മെംബെർഷിപ് എടുത്തിരിക്കണം ആവശ്യമുള്ളപ്പോൾ ആവശ്യമുള്ളത് ആവശ്യമുള്ളിടത്ത് കാണിക്കണം
സർക്കുലറിലെ പഴയ നിയമങ്ങളും പുതുക്കിയ നിയമങ്ങളും പാലിക്കാത്ത ഒരു അപേക്ഷകനും പുതിയ മെംബെർഷിപ് നൽകുകയോ പഴയവ പുതുക്കി നൽകുകയോ ചെയ്യുന്നതല്ല.സംഘടനയിൽ മെംബെർമാരല്ലത്ത ഒരു ലോകൽ,ഇന്റെർനാഷ്ണൽ ഗുണ്ട/ഗുണ്ടികൾക്കും കേരളാസർക്കാർ അഭ്യന്തര വകുപ്പിന്റെ 'സേവ് എ ഗുണ്ടാ' പദ്ധതിയിലെ രക്ഷപ്പെടാനൊരു എൻഡവർ ,ഒളിക്കാനൊരിടം ,പ്രാധമിക തെളിവ്നശിപ്പിക്കൽ, ദുബൈയിലേക്ക് ഒരു വിമാന ടിക്കറ്റ് ,കീഴടങ്ങാനൊരു പോലിസ് ജീപ്പ് , മുഖം മറക്കാൻ ഒരുകഷ്ണം തുണി,ജെയിലിൽ ഒരുസുഖവാസം, തുടങ്ങി എണ്ണിയാലൊതുങ്ങാത്ത ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല എന്ന് ഇതിനോടകം അറിയിക്കുന്നു
എന്ന്
സെക്രട്ടറി
കൈബോംബ് കുഞ്ഞു
ഒപ്പ്
8/31/09
ഓണക്കാലം അന്നും ഇന്നും

8/27/09
റംസാനിലെ അനുഗ്രഹിക്കപ്പെട്ടവർ
ബിൽഡിങ്ങിന്റെ ബാക്ക് സൈഡിലെ കച്ചറ ഡബ്ബയിൽ എന്തൊ തിരയുന്ന ഒരു വൃദ്ദൻ.
വല്ല പെപ്സിറ്റിന്നോ കർറ്റൂണൊ ഒക്കെ പെറുക്കി വിൽക്കുന്നവരായിരിക്കും .അതൊരു സാധാരണ കാഴ്ച്ചയാണല്ലോ എന്ന് ചിന്തിച്ച് ഞാൻ വീണ്ടും ഫോൺ വിളിയിൽ മുഴുകി.
സംസാരത്തിനിടയിൽ വീണ്ടും കച്ചറ ഡബ്ബക്കരികിലേക്ക് നോക്കിയ ഞാനാകെ വല്ലാതെയായി.
ബിൽഡിങ്ങിലെ ഹോട്ടലിൽ നിന്ന് കൊണ്ടിട്ട ഭക്ഷണത്തിന്റെ വേസ്റ്റ് ഒരു പേപ്പെറിലേക്കാക്കി ഡബ്ബയുടെ മറവിലിരുന്ന് അയാൾ തിന്നുന്നു
ആരും കാണുന്നില്ലന്ന് ഉറപ്പ് വരുത്താൻ ഇടക്കിടെ നാലുപാടും നോക്കുന്നുണ്ട്.
ഞാൻ ഫോൺ കട്ട് ചൈത് റൂമിൽ വന്ന് എല്ലാവരെയും കൂട്ടി അയാളുടെ അടുത്തേക്കിറങ്ങി ചെന്നു.കാൽ പെരുമാറ്റം കേട്ടതിനാലാകാം അയാൾപെട്ടെന്നെണീറ്റ് ഒഴിഞ്ഞ പെപ്സി ബോട്ടിൽ പെറുക്കുന്നതായി ഭാവിച്ചു.അപ്പോഴും അയാളുടെ കയ്യിൽ കഴിച്ച ഭക്ഷണത്തിന്റെ എച്ചിലുകളുണ്ടായിരുന്നു.
അടുത്ത് ചെന്ന് ഞാൻ കണ്ട കാര്യങ്ങൾ വിവരിച്ചപ്പോൾ മുഖത്ത് വല്ലാത്ത ഒരുഭാവം.
കാര്യങ്ങൾ അന്വേഷിച്ചപ്പോൾ സധാരണ നമ്മൾ കേൾക്കുന്ന 'ഓരയുസ്സു മുഴുവൻ കുടുംബത്തിന് വേണ്ടി ജീവിച്ച് കറിവേപ്പിലയായ ' ഗൾഫ് മലയാളിയുടെ കഥ.
ഇനി തിരിച്ച് നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അവിടെ ചെന്നാൽ നായ്ക്കളും കാക്കകളും ഒക്കെ കൂടി തല്ലും ബഹളവുമായിരിക്കും ഇവിടെയാകുമ്പൊ അതൊന്നുമില്ലല്ലോ സ്വസ്ഥമായി പെറുക്കികഴിക്കാം പിന്നെ പരിചയക്കാരു കാണും എന്ന പേടിയുമില്ല
കേട്ടപ്പോൾ ഒരുവല്ലായ്മ .എല്ലാവരും കൂടി കയ്യിലുള്ളത് നുള്ളിപെറുക്കി കൊടുത്തപ്പോൾ അദ്യം നിരസിച്ചു. പിന്നെ നിർബന്ധിച്ചപ്പോൾ ഒരു 10 ദിർഹംസ് എടുത്തിട്ട് രണ്ടു ദിവസത്തിനിത് ധാരാളം എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുട്ങ്ങിയപ്പോൾ ,അപ്പൊ രണ്ട് ദിവസം കഴിഞ്ഞാൽ എന്ന ചോദ്യത്തിന് "റമസാനല്ലേ മക്കളേ വൈകീട്ട് പള്ളിയിൽ ഭക്ഷണം കാണും നിങ്ങൾക്കതൊക്കെ ഒരു ഹരമായിരിക്കും പക്ഷെ എന്നെപ്പൊലുള്ളവർക്ക് അതൊരനുഗ്രഹമാ "എന്ന് പറഞ്ഞപ്പോൾ എന്തൊ അയാളുടെ ശബ്ദം ഇടറിയതായി എനിക്ക് തോന്നിയതാകും
