ഇന്നലെ വരെ എനിക്ക് നിന്നെക്കുറിച്ച് കവിതകളെഴുതാൻ എളുപ്പമായിരുന്നു
തുളസിക്കതിർ ചൂടിയ നിൻ കാർകൂന്തലും,നെറ്റിയിൽ ചന്ദനം ചാർത്തിയ നിൻ സുന്ദര വദനത്തിൽ വിരിയുന്ന വശ്യതയാർന്ന പുഞ്ചിരിയും എല്ലാം എന്റെ കവിതകളിലെ വരികളിൽ ചേർക്കാൻ എനിക്ക് ഭയമില്ലായിരുന്നു.കോളേജ് ലൈബ്രറിക്ക് മുന്നിലെ മദിരാശിമരച്ചുവട്ടിലിരുന്ന് നീ നിൻ പരിഭവങ്ങൾ നിരത്തുമ്പോൾ ഞാൻ നിർഭയം കാതോർത്തിരുന്നു
ഇന്നെനിക് ഭയമാണ്
നിന്നെകുറിച്ചെന്തെങ്കിലും എഴുതുമ്പോൾ ,ക്യാമ്പസ്സിൽ നിന്നെക്കാണുമ്പോൾ, നിന്നടുത്തേക്ക് വരുമ്പോൾ ആയിരം കഴുകക്കണ്ണുകൾ സംശയത്തോടെ ആർത്തിയോടെ എന്നെ നോക്കുന്നു എന്ന ഭയം.പത്രതാളിനെ മതകാമുകനായി ഞാനും ഇരയായി നീയും വ്യഭിജരിക്കപ്പെടുമെന്ന ഭയം.സമൂഹത്തിൽ നിന്നൊറ്റപ്പേറ്റുമെന്ന ഭയം.
എങ്കിലും ....
സ്മരിച്ചിടും നിന്നെ എന്നും ഞാൻ
മരിച്ചിടും ഞാനതില്ലാതിരുന്നാൽ
കാത്തിരിക്കാം ഞാൻ നിനക്കായ്
കൈകോർത്തിടുന്ന മതങ്ങൾക്കായ്
ആർത്തിമൂത്ത കഴുകന്മാർ വന്നിടുംകൂട്ടമായ്
ആർത്തിരമ്പി പറന്ന് നടന്നിടും ചുറ്റുമായ്
തൽസമയ സം പ്രേക്ഷണമായ് ചിലർ
തൽപര കഥകൾ മെനഞ്ഞ് മറ്റു ചിലർ
ഭീകരനായി മാറ്റിടും എന്നെ
അതിനിരയായി മാറ്റിടും നിന്നെ
ഭീതിപടർന്നൊരുകണ്ണാൽ
ജനം ഉറ്റുനോക്കിടും നമ്മെ
അതിനാൽ കൈകോർത്തിടുന്ന മതങ്ങൾക്കായ്
കാത്തിരിക്കാം നമുക്കൊന്നായ്
വിഫലമാം നീണ്ടൊരു കാത്തിരിപ്പ്
ഒരിക്കലും തീരാത്ത കാത്തിരിപ്പ്
-------------------------------
"നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു എന്നിരിക്കെ ജനങ്ങൽ സത്യവിശ്വാസികളാകാൻ നീ അവരെ നിർബന്ധിക്കുകയോ??
“യാതൊരാൾക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാൻ കഴിയുന്നതല്ല ........................”
-ഖുറ്‌ആൻ 10:99-100
അല്ല കോയെ ഖുറ്‌ആൻ പറയിണതിങ്ങനെ,അപ്പൊ എങ്ങനെ കോയേ ലൗ ജിഹാദ് ഒരു പുണ്യപ്രവത്ത്യാക്‌ആ
അല്ലാ .. ലൗ ജിഹാദ് ..റോമിയോ ജിഹാദ് ...അങ്ങനൊന്ന്ണ്ടാ ... ആ ആര്ക്കറിയാ
kaaththiripp
ഗോതീശ്വരം ബീച്ച്
6 days ago