9/25/10

ചാത്തൻ മുസ്ല്യാര്‌

ഒഴിവ്‌ ദിവസങ്ങളിൽ ഒളിച്ച്‌ കളി ഏറുപന്തു കളി തുടങ്ങി പലതരം കളികൾ കളിക്കാറുണ്ടങ്കിലും മീന്പിേടുത്തം ഞങ്ങൾക്ക്‌ ഹരമായിരുന്നു. പത്തായത്തിൽ നിന്ന് പാറ്റകളെപിടിച്ചും പാടവരംബിലെ പുറ്റിൽ നിന്ന് മണ്ണിരകളെ മാന്തിയുമൊക്കെ ചൂണ്ടലിൽ കോർത്ത്‌ ഞങ്ങള്‍ കുട്ടികള്‍ ഗ്രാമത്തിലെ കുളങ്ങളിലും തോടുകളിലും ക്ഷമയോടെ കാത്തിരുന്ന് മീൻപിടിക്കും. പിടിച്ച മീന്‍ കൊണ്ട്‌ കറിവെച്ച്‌ കഴിക്കാനൊന്നും തികയില്ല എങ്കിലും മീൻ ചൂണ്ടയിൽ കൊത്തുന്നതറിയാനുള്ള "ഇൻഡികേറ്റർ" ആയി ചൂണ്ടനൂലിന്റെ എകദേശം മധ്യ ഭാകത്ത്‌ ഒരു പൂള(കപ്പ) ത്തണ്ടിന്റെ ചെറിയ കഷ്ണമോ കമ്മ്യൂ ണിസ്റ്റപ്പയുടെ ഉണങ്ങിയ കഷ്ണമോ കൊണ്ട്‌ "പൊന്ത്‌" കെട്ടി ചൂണ്ടയും വെള്ളത്തിലിട്ട്‌ ആ പൊന്ത്‌ ഇളകുന്നതും നോക്കി ആകാംശയൊടെ കാത്തിരിക്കാൻ പ്രത്യേക രസമാണ്‌. കൂട്ടംകൂടി മീന്പിനടിച്ച്‌ രസിക്കുമ്പോള്‍ ചിലപ്പോള്‍ തവളയും നീര്ക്കോ ലിയും ഒക്കെ ചൂണ്ടയില്‍ കുരുങ്ങും. വേര്പ്പെ ടുത്താനാവാതിരുന്നാല്‍ ഞങ്ങള്‍ ചൂണ്ടല്‍ ചുഴറ്റിതെങ്ങിലടിക്കും.

ചിലപ്പോള്‍ വല്യുപ്പാന്റെ കൂടെ പുഴയിലേക്കും പോകും. പുഴയിലേക്ക്‌ പോകാൻ സാധാരണ ചൂണ്ടയും നൂലും പറ്റില്ല വലിയ ചൂണ്ടയും കട്ടി കൂടിയ ചൂണ്ടനൂലും വേണം പിന്നെ കൊഞ്ജൊ,ചെറിയ പരലോ ഒക്കെ വേണം ചൂണ്ടയിൽ കോർക്കാൻ. കോർത്ത ചൂണ്ട നന്നായി ചുഴറ്റി പുഴയുടെ നടുക്കലേക്ക്‌ ഏറിഞ്ഞാൽ ഒഴുക്കിൽ പെട്ടാണൊ അതൊ ചൂണ്ടയിൽ മീൻ കുടുങ്ങിയാണൊ ചൂണ്ടനൂൽ "ടെമ്പെർ" ആകുന്നതെന്ന് കൻഫൂഷ്യനാകും.ഒഴുക്കുള്ള വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നല്ല വൈദഗ്‌ധ്യം വേണം .ചിലപ്പോഴക്കെ വല്യ മീൻ കിട്ടാറുണ്ടങ്കിലും പുഴയിലേക്ക്‌ മീൻ പിടിക്കാൻ പോകാൻ ഞങ്ങൾ കുട്ടികൾക്ക്‌ പേടിയാണ്‌

പുഴയിലേക്ക്‌ വെള്ളമൊഴുകിവരുന്ന കൈതമുള്ള്‌ നിറഞ്ഞ തോടിന്റെ ഇരുവശവും പച്ച വിരിച്ച നെൽപ്പാടങ്ങളാണ്‌. പുഴയുടെ അപ്പുറത്തെ സ്മ്ശാനത്തിന്റെ കിഴക്കേ അറ്റത്ത്‌ വലിയ കാടാണ്‌ കാട്ടിൽ പകലു പോലും ഇരുട്ടാകും .ചൂരൽ എടുക്കാനും ,തെച്ചി പ്പഴവും മുള്ളുങ്കായയുമൊക്കെ തിന്നാനും ഞങ്ങൾ പകൽ പോകാറുണ്ടകിലും നേരം ഇരുട്ടിയാൽ അങ്ങോട്ട്‌ നോക്കാൻ പോലും ഞങ്ങൾക്ക്‌ പേടിയാണ്‌
മാതയും മരുതയും കുട്ടിച്ചാത്തനും പുഴയിൽ മുങ്ങി മരിച്ച വെലായ്ദന്റെ പ്രേതവും തുടങ്ങി സ്മശാനത്തിലെ ഭൂതപ്രേതപിശാചുക്കൾ മുഴുവനും രാത്രി കാട്ടിന്റെ ഉള്ളിൽ ഇറങ്ങി നടക്കുമത്രെ
ഒറഞ്ഞു തുള്ളക്കാരൻ രാമേട്ടൻ പുഴ വക്കിലെ വഴിയിൽ ബോധംകെട്ട്‌ വീണ്‌ കിടക്കുന്നത്‌ രാവിലെ പാടത്ത്‌ പുല്ലരിയാൻ പോയ പെണ്ണ്‌ങ്ങളാണ്‌ കണ്ടത്‌.താങ്ങിപ്പിടിച്ച്‌ കൊണ്ട്‌ വന്ന് മുഖത്ത്‌ വെള്ളം തെളിച്ച്‌ വിളിച്ചെണീപ്പിച്ചപ്പൊഴും മുഴുവൻ കരുവാളിച്ച ശരീരംവിറക്കുന്നുണ്ടായിരുന്നെത്രെ!!
തേങ്ങയിടാൻ വന്ന അപ്പുട്ട്യേട്ടനാ പറഞ്ഞത്‌ “വായീന്ന് തീ തുപ്പുന്ന ചാത്തൻ” തൊട്ടതാ ഒറച്ചിൽകാരനായത്കൊണ്ടാ രക്ഷപ്പെട്ടത്‌ സധാരണക്കാരനാണങ്കിൽ അപ്പോൾ തന്നെ മരിക്കുമത്രെ!!!
*-------------------------------------------------------------*
ഒന്ന് രണ്ട്‌ ദിവസം മുൻപ്‌ രാത്രി "മീൻ വെട്ടാൻ" പോയോർക്കൊക്കെ നല്ല വലിയ മീൻ കിട്ടി എന്ന് കേട്ടപ്പൊൾ ഞങ്ങൾക്കും തോന്നി ഒന്ന് പോയാലെന്താന്ന് .രാത്രി ചെറിയ ചാറ്റൽ മഴയുണ്ടാകുമ്പോൾ പാടത്ത്നിന്നും തോട്ടിലൂടെ പുഴയിലേക്കൊഴുകുന്ന വെള്ളത്തിൽ വലിയ മീനുകൾ പുഴയിൽ നിന്ന് തോട്ടിലേക്കും അവിടെന്ന് പാടത്തേക്കും ഒക്കെ വരും. അപ്പോൾ ടോർച്ചടിച്ച്‌ മീനിന്റെ മണ്ട നോക്കി കത്തി കൊണ്ട്‌ ഒരു വെട്ട്‌. മര്യാദക്ക്‌ ഉള്ള വെട്ടാണങ്കിൽ മീൻ ക്ലോസ്‌
വൈകുന്നേരം തന്നെ വെറക്‌ പുരയിൽ കയറി പഴയ ഒരു കത്തിസംഘടിപ്പിച്ച്‌ ടോർച്ചും എടുത്ത്‌ രാത്രി പള്ളിയിലേക്ക്‌ എന്നും പറഞ്ഞ്‌ ചിന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴയെ അവകണിച്ച്‌ ഞങ്ങൾ പുഴയിലേക്ക്‌ പുറപ്പെട്ടു. കാട്‌ പുഴയുടെ അപ്പുറത്തെ നെൽപ്പാടത്തിന്റെ കിഴക്കേ അറ്റത്താണങ്കിലും ചെറിയ ഒരു ഭയം ഞങ്ങൾക്കെല്ലാവർക്കുമുണ്ട്‌.ഇവിടന്ന് നോക്കിയാൽ കാടിന്റെ ഭാകത്ത്‌ ഒന്നും കാണാനാകാത്തത്ര ഇരുട്ടാണ്‌ . പാടത്ത്‌ ചീവിടുകളുടെ കിർ കിർ ശബ്ദം മാത്രം ഞങ്ങൾ നെല്ല് കൊയ്ത പാടത്തും ചെളിനിറഞ്ഞ തോട്ടിലും ഒക്കെ കത്തിയുമായി ടോർച്ചടിച്ച്‌ നടക്കുമ്പോൾ ഇടക്കിടെ ഞങ്ങൾ കാടിന്റെ ഭാകത്തേക്ക് നോക്കുന്നുണ്ട്.പെട്ടന്നാണ് ഞാനാകാഴ്ച്ച കണ്ടത്. കാടിന്റെ അരികിലെ പുഴയോട്‌ ചേർന്ന വഴിയിലൂടെ ഒരു ചുവന്ന വെളിച്ചം!! അത്‌ ഞങ്ങളുടെ നേരെ വരുന്നതായി എനിക്ക്‌ തോന്നി.ഞാൻ എല്ലാവരെയും വിളിച്ച്‌ കാണിച്ച്‌ കൊടുത്തു എല്ലാവർക്കും കാണാം! ശരിയാണ്‌ എന്റെ തോന്നലല്ല!! “വായീന്ന് തീ തുപ്പുന്ന ചാത്തൻ” ഞങ്ങളുടെ നേരെ വരുന്നു!!. ഇടക്ക്‌ മുന്നോട്ടും പിന്നോട്ടും ശക്തിയായി ആടുമ്പോൾ തീപ്പൊരിപാറുന്നപോലെ. ഏകദേശം ഞങ്ങളുടെ നേരെ എത്തിയപ്പോൾ ഒന്നു നിന്നു പിന്നെ ഞങ്ങൾ നോക്കി നിൽക്കേ ആ "ചാത്തൻ"പുഴയിലേക്ക്‌ ഏടുത്ത്‌ ചാടി
പിന്നെ ഞങ്ങൾ തിരിഞ്ഞു നോക്കാതെ ഒരോട്ടമായിരുന്നു . ചെളി നിറഞ്ഞ പാടത്തിലൂടെ ഓടുമ്പോൾ പൂണ്ട പോയ ചെരിപ്പ്‌ കളഞ്ഞ്‌ നിലവിളിച്ച്‌ വീട്ടിലേക്കോടി. ഞങ്ങളുടെ കരച്ചിൽ കേട്ട്‌ അയൽവാസികളൊക്കെ ഓടിക്കൂടി
പേടിച്ചതിന്റെ പുറമെ അഞ്ച്‌ പത്തു മിനുട്ടോളം നിർത്താതെ കരഞ്ഞോടിയ ഞങ്ങൾക്കാർക്കും വീട്ടുകാരും നാട്ടുകാരും ചോദിക്കുന്നതിനുത്തരം കിത്ച്ചിട്ട്‌ പറയാനാകാത്ത അവസ്ഥ,എങ്കിലും ഞങ്ങൾ വിക്കി വിക്കി കാര്യം പറഞ്ഞുതീർത്തപ്പോൾ ‘അസമയത്ത്‌ ‘ പുഴയിലേക്ക്‌ പോയതിനു അവിടെ കൂടിയ എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തി
ചാത്തനെ കണ്ട്‌ പേടിച്ചതിനു പുറമെ അസമയത്ത്‌ പുഴയിൽ പോയതിന്‌ കിട്ടിയ അടിയുടെ ക്ഷീണവും ഒക്കെയായി ഞങ്ങൾ പെട്ടന്നുറങ്ങി
അടുത്ത ദിവസം രാവിലെ ഞങ്ങളെ കാണാൻ ഒരുപാട്‌ പേർ വന്നു .ഇതിനുമുൻപ്‌ തീ തുപ്പുന്ന ചാത്തനെ കണ്ടവരെ ചാത്തൻ രാത്രി വന്നുകൊണ്ടുപോയതും ചോരകുടിച്ച്‌ കൊന്നിട്ട്‌ അടുത്തുള്ള പൊട്ടകിണറ്റിലിട്ടതും ഒക്കെ അവർ ഞങ്ങൾ കേൾക്കെ തന്നെ ചർച്ച ചെയ്യുന്നുണ്ടായിരുന്നു
ഇതെല്ലാം കേട്ട്‌ പേടിച്ചിരിക്കുന്ന ഞങ്ങൾക്കാശ്വാസമായി മന്ത്രിച്ച്‌ ഊതാൻ മുസ്ല്യാർ വന്നു.പുഴക്ക്‌ അക്കരെ പുഴയോട്‌ ചേർന്ന പുറംപോക്ക്‌ സ്ഥലത്ത്‌ താമസിക്കുന്ന മുസ്ല്യാരെ മന്ത്രിച്ചൂതാനും പ്രാർഥിക്കാനും ഒക്കെ എല്ലാവരും വിളിക്കും .ആരെങ്കിലും മരിച്ചാലും എന്തങ്കിലും അപകടം പറ്റിയാലുമൊക്കെ വിളിക്കാതെ തന്നെ കേട്ട്‌ അറിഞ്ഞ്‌ വന്നു വേണ്ട രീതിയിൽ സഹായങ്ങൾചെയ്യാൻ മുസ്ല്യാർ മുന്നിലുണ്ടാവും.ഇന്നലെത്തെ സംഭവം കേട്ടറിഞ്ഞു വന്നതാണ്‌മുസ്ല്യാർ

വന്നയുടനെ വല്യുപ്പാന്റെ വെറ്റിലചെല്ലം തുറന്ന് വെറ്റിലയെടുത്ത്‌ ഞരമ്പ്‌ നുള്ളിക്കളഞ്ഞ്‌ ചുണ്ണാമ്പ്‌ തേച്ച്കൊണ്ട്‌ മുസ്ല്യാർ വിവരണം തുടങ്ങി "ഇൻ ക്കിന്നലെ കേക്കോറം (കിഴക്ക്‌) ഒരു ദു‍ാര്‌ക്കൽ(പ്രാർത്ഥിക്കൽ) ഇണ്ടേനി.മയൊന്ന് ചോരാമേണ്ടി കാത്ത്ന്നോക്കി എശാങ്ക്‌(രാത്രിയിലെ ബാങ്ക്‌)കൊട്ക്ക്ണരെ അവ്ടെ ഇര്‌ന്ന് ഇന്നട്ടും മയ ഇങ്ങനെ ചാറ്‌ന്നെ പിന്നെ ഒര്‌ ചൂട്ടും(ഓലത്തുമ്പ്‌ ) കത്തിച്ചിങ്ങട്ട്‌ നടന്ന്.ബെല്ലാതെ നേരംബൈകാമ്പറ്റൂലല്ല.ആ കാവിന്റെ എട്ത്തു കൂടി വരാൻള്ളതല്ലേ.”
ചുണ്ണാമ്പ്‌ തേച്‌ പാകത്തിന്‌ അടക്കയും പുകയിലയും ഒക്കെ ചേർത്ത്‌ ചുണ്ടിൽ തട്ടാതെ അണപ്പല്ലുകൾക്കിടയിൽ വെച്ച്‌ ബാക്കി തുടർന്നു
“പെരന്റെ അവ്ടെറ്റം എത്ത്യേപ്പം ചൂട്ടും പൊയീകിട്ട്‌ തിരിഞ്ഞപ്പളാ ഇക്കരീന്ന് നെലിം വിളയോക്കെ കേട്ടത്‌. അപ്പതന്നെ ബെര്‌നം ന്ന് ബിജാര്‌ചി പിന്നെ മയത്ത്‌ ചൂട്ടൊക്കെണ്ടാക്കി ബെർന്റെ ഏതായാലും നാളെ പോകാന്നും കെര്‌തി ഞാൻ പെരീക്ക്‌ കേരി”
ഢിം......

ഇത്‌ വരെ രത്രി ചാത്തൻ വന്ന് കൊണ്ട്‌ പോകുന്നതും ചോരകുടിച്ച്‌ കൊന്ന് പൊട്ടകിണറ്റിലെറിയുന്നതും ഒക്കെ അലോചിച്ച്‌ പേടിച്ചിരിക്കുന്ന ഞങ്ങൾ മുസ്ല്യാരു പറഞ്ഞതു കേട്ട്‌ മുഖത്തോട്‌ മുഖം നോക്കി ...
...അതെ അതുതന്നെ.....
ഞങ്ങൾക്ക് തലയിൽ ബൾബ്കത്തി

പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു

മുസ്ല്യാരും വീട്ടുകാരും ഞങ്ങളുടെ ചുറ്റും കൂടി. "പാവങ്ങൾ ഇത്രചെറുപ്പത്തിലെ എല്ലാത്തിന്റെ യും സമനിലതെറ്റി!! ഹ്‌ ം ഒക്കെ വിധി" എന്ന ഭാവത്തിൽ ഞങ്ങളെ നോക്കി

കാര്യം എന്തന്നറിയാൻ ചുറ്റും കൂടിയവരുടെ ആകാംശ അവസാനിപ്പിച്ച്‌ ഞങ്ങൾ സംഭവം വിവരിച്ചു
"ചൂട്ടും വീശി വരുന്ന മുസ്ല്യാരെ കണ്ടാണ്‌ ഞങ്ങൾ ചാത്തനെന്ന് പേടിച്ചത്‌ മുസ്ല്യാര്‌ ചൂട്ട്‌ പുഴയിലേക്കിട്ടതാണ്‌ ചാത്തൻ പുഴയിലേക്ക എടുത്ത്‌ ചാടിയത്‌"

സങ്ങതി പുറത്ത്‌ പറഞ്ഞതോടെ വീട്ടുകർക്കും നാട്ടുകാർക്കും സമാധാനമായങ്കിലും അന്നു മുതൽ മുസ്ല്യാരെ സമധാനം നഷ്ടമായി

കാരണം ഇത്രയും കാലം മരണവീട്ടിലും മറ്റും മുസ്ല്യാരെത്താൻ വൈകിയാൽ “മുസ്ല്യാർ” വന്നിലെ എന്ന് ബഹുമാനത്തോടെ ചോദിച്ച നാട്ടുകാര്‌ ഈ സംഭവത്തിനു ശേഷം "ചാത്തൻ മുസ്ല്യാര്‌" വന്നിലേ എന്ന് ചോദിച്ച്‌ തുടങ്ങി

8/19/10

മഹാബലി

പാതാളത്തില്‍ നിന്നും വന്ന മഹാബലി ആകെ ഞെട്ടി.
തന്നെ സ്വീകരിക്കാന്‍ കേരളീയര്‍ പണ്ടൊക്കെ തുമ്പയും തെച്ചിയും മുക്കുറ്റിയും ചേര്‍ത്ത് മനോഹരമായി പൂക്കളമിട്ടും
മണ്ണ് കൊണ്ട് തൃക്കാക്കരപ്പനെ ഉണ്ടാക്കിയും ഒക്കെ മുറ്റം അലങ്കരിച്ചിരിന്നതിനു പകരം ഇന്നത്തെ തലമുറ
തമിഴ് നാട്ടില്‍ നിന്നും വന്ന റെഡിമെയിഡ് പൂക്കളം ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിട്ട്
ചൈനാ മൈഡ് ഫൈബെര്‍ തൃക്കാക്കരപ്പനെ അതിന്റെ സമീപത്ത് വച്ച്
ഡൈനിങ്ങ് ഹാളിലെ ടീവിയില്‍ മതത്തിന്റെ പേരില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും തമ്മില്‍ തമ്മില്‍
വെട്ടിയും കുത്തിയും തെരുവില്‍ പൈശാചികനൃത്തമാടുന്നത് കണ്ടാസ്വദിക്കുന്നു

ഇതെല്ലാം കണ്ട് സഹികെട്ട മഹാബലി എല്ലാമതസ്തരില്‍ നിന്നും ഓരോരുത്തരെ പിടിച്ച് രക്തമെടുത്ത്
ഓരൊ കുപ്പിയിലാക്കി പരസ്പരം കലഹിക്കുന്നവരുടെ ഇടയിലേക്ക് വന്ന് ചോദിച്ചു
ഇതില്‍ ഹിന്ദുവിന്റെ അല്ലങ്കില്‍ മുസല്‍മാന്റെ അതുമല്ലങ്കില്‍ ക്രിസ്ത്യാനിയുടെ രക്തമേതാണെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമോ?

ബീവെറേജ് കോര്‍പെറേഷന് ലാഭമുണ്ടാക്കിക്കൊടുത്ത വകയില്‍ സ്വബോധം നഷ്ടപ്പെട്ടര്‍ പോലും
സ്വന്തം മതസ്തന്റെ രക്ത്മെടുത്ത മഹാബലിയോട് പകരം ചോദിക്കാന്‍ ആയുധങ്ങളുമായി
മഹാബലിക്കു പിന്നാലെ ഓടി.ആയുധമേന്തിയവരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് പാതാളത്തിലെത്തിയ മഹാബലി
വാമനനെ പ്രീതിപ്പെടുത്തി വര്‍ഷാ വര്‍ഷം കേരളത്തിലേക്കുള്ള ഈ യാത്ര ഒന്നു ഒഴിവാക്കിക്കിട്ടാനായി
കഠിന തപസ്സ് തുടങ്ങി.
മൂന്ന് കുപ്പിരക്തെമെടുത്ത എന്റെ നേരെ വന്നതിന്റെ പകുതിആവേശം രക്തം കുടിക്കുകയും
കൂടെ രോഗം സമ്മാനിക്കുകയും ചെയ്യുന്ന കൊതുകുകളെ കൊല്ലാന്‍ കാണിച്ചിരുന്നേ
എത്ര നന്നായേനെ എന്ന് ചിന്ത തപസ്സിന്റെ എകാഗ്രത നഷ്ടപ്പെടുത്തികൊണ്ടിരുന്നു

അപ്പോ എല്ലാ ബൂലോകര്‍ക്കും HAPPY ONAM

8/12/10

റംസാൻ


ജീവിതം ഒരു യാത്രയാണ്
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍നിന്നിറങ്ങി
നിഷ്കളങ്കമാം ശൈശവത്തിലൂടെ
കുസൃതിയുടെ ബാല്യത്തില്‍നിന്നും
പൊട്ടിച്ചിരിയുടെ കൌമാരപ്പടവുകള്‍ കയറി
കാപട്യത്തിന്റെ യവ്വനം കടന്ന്
കുറ്റബോധത്താല്‍ പാശ്ചാതപിക്കുന്ന വാര്‍ദ്ധക്യത്തില്‍ നിന്നും
ഭൂമിയുടെ ഗര്‍ഭപാത്രത്തിലൂടെ ദൈവത്തിസന്നിധിയിലേക്കുള്ള ഒരു യാത്ര

എ പ്രീമെഡിറ്റേറ്റെഡ് ജേണി

യാത്രക്കവസാനം വിധിനിര്‍ണ്ണയിക്കുമ്പോള്‍
ലാഭം നേടുന്നവരുടെ കൂടെയുണ്ടാകാന്‍
ആത്മ സംസ്കരണത്തിന്റെ മാസമായ പുണ്യ റമദാന്‍ നമുക്കുപകരിക്കട്ടെ

എല്ലാ ബൂലോകര്‍ക്കും ഹൃദയം നിറഞ്ഞ റംസാന്‍ ആശംസകള്‍
എല്ലാ ഭാരതീയര്‍ക്കും എന്‍റെ സ്വാതന്ത്യദിനാശംസകള്‍ !

7/20/10

നേട്ടങ്ങൾ

കൊയ്തെടുത്ത ലകളും

വെട്ടിയെടുത്ത കൈകളും

പൊട്ടിത്തെറിച്ച മേനികളും

ചേര്‍ത്ത് ഞാനുണ്ടാക്കി ഒരു സ്മാരകം

മതേതര ഭാരത സ്മാരകം

--------

പോരടിച്ചും ചതിച്ചും നിന്ദിച്ചും

ബന്ധങ്ങളെല്ലാം വിച്ഛേദിച്ചും

നേടിയെടുത്ത നാണയത്തുണ്ടുകള്‍

ചേര്‍ത്ത് ഞാനുണ്ടാക്കി ഒരു സദനം

പാഴായ എന്‍ജന്മത്തിന്‍ വൃദ്ദസദനം

---------------

പരീക്ഷിച്ചും നിരീക്ഷിച്ചും

പാതിരാവരെ ഉറക്കിളച്ചും

നേടിയെടുത്ത അറിവുകള്‍

ചേര്‍ത്ത് ഞാനുണ്ടാക്കി ഒരു ക്യാമറ

സംകാരഹീനമാം ഒളിക്യാമറ

6/1/10

ഒരുകൊല്ല്ലം

ഒരു സുന്ദരി വരുന്നുണ്ടല്ലൊ ,ഇങ്ങോട്ട്തന്നെ , ഹൊ ദൈവമേ ഈ ആരാധികമാരുടെ ശല്യം ……

നമസ്കാരം സർ.

എന്നോടാണോ?

അതെ സർ.

ആളുമാറിയിട്ടില്ലല്ലൊ?

ഇല്ല സർ.

അക്ഷരം …?

അയ്യേ.. ഇല്ല സർ

മനസ്സിലായില്ല

സർ ....ഞാൻ....ഒരു ....ഇന്റെർവ്യൂ.

ഹഹഹ ഈ സെലെബ്രേറ്റികളുടെ ഓരൊരൊ ബുദ്ധിമുട്ടുകളെ……സില്ലി ഗേൾ….

സാറിനെ പ്രേക്ഷകർക്ക് പരിചപ്പെടുത്തേണ്ട ആവശ്യമില്ല്യ എന്നാലും ഒരു ഫോർമാലിറ്റിക്ക് സാറിന്റെ പേരു……

ആക്കിയതാണല്ലെ?

സത്യമായിട്ടും അല്ല സർ.

ഹും …പോട്ടെ.. എന്താ ഇപ്പൊ വന്നതിന്റെ ഉദ്യേശം?

അത് സാറിന്റെ ബ്ലോഗിന് ഒരു വയസ്സായല്ലൊ

ങ്ഹേ…ന്റെ മോനൊ!!.അനാവശ്യം പറയരുത് ഞാനിപ്പോഴും കന്യകനാ

മോനല്ല സർ.....ബ്ലോഗ് ബ്ലോഗ്

ആ അത്, ചീളു കേസ് ആരു ശ്രദ്ധിക്കുന്നു അതൊക്കെ ഒരു റ്റൈം പാസ്സല്ലെ , ഒരുപാടെഴുതുന്നു ആരാധികമാർ വന്നു കമന്റുന്നു….അങ്ങനെ

വർഷം മുഴുവനും ഒരോ വളിപ്പ് പോസ്റ്റുമിട്ട് ഓരൊ മിനുട്ടിലും റീഫ്രെഷ ബട്ടണും അടിച്ച് കമന്റു വന്നോ എന്ന് നോക്കിയിരിക്കലായിരുന്നു പണി എന്നു കേട്ടു

എന്താ എന്താ…പറഞ്ഞേ കേട്ടില്ല

അല്ലാ‍ ഈ വളിപ്പ് പോസ്റ്റ് ….റീഫ്രെഷ് ബട്ടൻ…. കമന്റ്……

പോസ്റ്റ്,വിഷയം,അതൊക്കെ ആരു ശ്രദ്ധിക്കുന്നു. എന്റെ ആരാധികമാർക്ക് മുഴുവൻ സമയവും എന്നെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കണം അതിനാണല്ലോ ഞാൻ എന്റെ പ്രൊഫൈലിൽ കൂളിങ്ങ് ഗ്ലാസൊക്കെയിട്ട ഫോട്ടോസ് ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത്

ഹും തന്നെ ആ തിരുമോന്ത കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല പിന്നെയാ...

എന്തെങ്കിലും പറഞ്ഞൊ…..

അല്ല സാറിന്റെ ഒരു ഗ്ലാമർ എന്നു പറഞ്ഞതാ..

ഹോ എന്തു ചെയ്യാം ദൈവം വാരിക്കോരി ഗ്ലാമർ തന്നു ഞാനിരുകയ്യും നീട്ടിവാങ്ങി.

ഈ ഒരു വർഷം ബ്ലോഗിയത്കൊണ്ട് മലയാളഭാഷക്ക് എന്തങ്കിലും മെച്ചം?

ഹും മൃതപ്രാണയായി കിടക്കുന്ന മലയാള ഭാഷയെ മൃതസഞ്ജീവിനി നൽകി മൃത്യുവിൽ നിന്ന് വിമുക്തമാക്കാൻ സാധിച്ചതിൽ കൃതാർഥനാണു ഞാൻ.(ഹാവൂ ഞനൊന്ന് ശ്വാസം വിടട്ടെ…ഹൂ‍ൂ‍ൂ‍ൂ‍ൂ.എന്തൊരു ആശ്വാസം )

തേങ്ങ്യേണ്….

എന്തോന്ന്

അല്ല എനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞതാ

സത്യമായിട്ടും എനിക്കും ഒന്നും മനസ്സിലായില്ല

പോട്ടെ സാറിന് വിവരമില്ലാഞിട്ടല്ലേ...സാറിന് എത്ര ബ്ലോഗുഉണ്ട്?

മലയാളത്തിൽ ഒന്നേ ഒള്ളു. ചൈന സർക്കാർ പറയും പോലെ നാമൊന്ന് നമുക്കൊന്ന്

മലയാളത്തിൽ ഒന്നേ ഒള്ളു എന്നു പറയുമ്പോൾ മറ്റു ഭാഷകളിൽ ബ്ലോഗുന്നുണ്ടോ?

ഇങ്ഗ്ലീഷ് ,അറബി, ഫ്രാൻസി, ചൈനീസ്,ഹീബ്രു …………………അങ്ങനെ ഞാൻ കൈകാര്യം ചെയ്യുന്ന ഭാഷകളുൾ ലിസ്റ്റ് നീണ്ടു പോകുകയാണ് , എങ്കിലും മലയാളഭാഷയെ ഉത്തേജിപ്പിച്ച് ഒരു വഴിക്കാക്കാൻ മലയാളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ മറ്റു ഭാഷകളിൽ ഇപ്പോൾ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുന്നില്ല

എന്നിട്ട് വളിപ്പുകളെല്ലാതെ ബ്ലൊഗിലൊന്നും കാണുന്നില്ലല്ലൊ

എന്ത്?

അല്ല അതു മലയാള ഭാഷയുടെ ഭാഗ്യം എന്ന് പറയുകയായിരുന്നു

അതെ മലയാള ഭാഷയുടെ മഹാഭാഗ്യം

താങ്കൾ മറ്റു ബ്ലോഗുകളിലൊന്നും കമന്റീടാറില്ല എന്നും എന്നാലും എല്ലാവരും താങ്കൾക്ക് കമന്റിടണമെന്ന വാശിയാണെന്ന് ആരോടൊ പറഞ്ഞതായി കേട്ടല്ലോ?

നിന്റെ കണ്ണുകൾ വളരെ സുന്ദരമാണ്.

അത് താൻ… അല്ല സാറ് നോക്കണ്ട അതിന് ആൺപിള്ളേർ വേറെയുണ്ട് ചോദിച്ചതിന് ഉത്തരം പഞ്ഞാമതി

എന്താ ചോദിച്ച്ത്

അല്ലാ …. താങ്കൾ മറ്റു ബ്ലോഗുകളിലൊന്നും കമന്റീടാറില്ല എന്നും എന്നാൽ എല്ലാവരും താങ്കൾക്ക് കമന്റിടണമെന്നും ആരോടൊ പറഞതായി കേട്ടല്ലോ?

അത് വേറുതെയാണു മോളൂസ്..... അങ്ങനെ വിളീക്കാലൊ അല്ലെ?..

എന്താന്ന് വെച്ചാ വിളിച്ചൊ പക്ഷെ കുറച്ച് നീങ്ങിയിരിക്ക്..കൂതറ....

അപ്പോ നിന്റെ ചോദ്യത്തിനുത്തരം അതൊക്കെ വെറുതേ പറയുകയാ പിന്നെ കമന്റ് ബാറ്റെർ സംബ്രദായമല്ല എന്നാണ് എന്റെ വിശ്വാസം .എന്റെ കഷ്ടകാലത്തിന് ഞാനൊന്നുരണ്ടാൾക്കാർക്ക് കമന്റിട്ടു. അവരാ കമന്റ് ഡിലേറ്റ് ചൈതു എന്നിട്ടെനിക്കൊരു മൈൽ അയച്ചു ഇനി മേലാൽ ഇങ്ങനെ സംകാരമില്ലാത്ത കൂതറ(ബ്ലൊഗർ കൂതറയെ ഉദ്ദ്യേശിച്ചല്ല) കമന്റുകളിട്ടാ കയ്യും കാലും അടിച്ച്ക് മുറിക്കും. അത് കേട്ടപ്പൊ ഞൻ ഡീസന്റായി നമുക്കുമില്ലെ അമ്മയും പെങ്ങന്മാരും

ബ്ലോഗിൽ യുക്തിവാദവും മതവും സമുദായവും എല്ലാം കൂടിതമ്മിൽ തല്ലി പോലീസും കേസും വക്കീലും കോടതിയും ഒക്കെ എത്തി നില്ല്ക്കുമ്പോൾ എന്ത് തോന്നുന്നു

ചർദ്ദിക്കാൻ തോന്നുന്നു ….ബുആ‍ാ.…….ത്ഫൂ‍ൂ‍ൂ‍ൂ…ബ്രാന്റ് മാറിയോ അതോ ഓവറായൊ അവോ ആ‍ർക്കറിയാം.ആ പട്ടാളം രഘുനാഥൻ കമന്റിടണം എന്നും പറഞ്ഞ് ഒരു പട്ടാളകുപ്പിതന്നതാ.ഇനി എന്നെ പറ്റിക്കാനായിട്ട് മിലിറ്ററികുപ്പിയില് വ്യാജൻ നിറച്ചതണാവോ....ഏതെന്നും എന്തെന്നും ആർക്കറിയാം.....

മറുപടീ കിട്ടിയില്ല.

ബ്ലോഗ്ഗർ നമുക്കിത്തിരി സ്ഥലം തന്നു അതിൽ അവനവന്റെ സംസ്കാരത്തിനും നിലവാരത്തിനും മനോസ്ഥിതിക്കുമനുസരിച്ച് എഴുതുന്നു താല്പര്യമുള്ളവർ വായിക്കുന്നു അഭിപ്രായം പറയുന്നു ആരും ആരെയും നിർബന്ധിക്കുന്നില്ല. നമ്മൾ സ്വതന്ത്രരാണല്ലോ(ചിലർ ഉറങ്ങുമ്പോൾ സ്വതന്ത്രരാകുന്നു ,മറ്റുചിലർ എപ്പോഴും സ്വതന്ത്രരാകുന്നു!!സ്വതന്ത്രരാകൻ സ്വാതന്ത്ര്യം ഉള്ളവരാണല്ലൊ നാം J) പക്ഷെ ആരെയും അധിഷേപിക്കാനോ കരിവാരിത്തേക്കുവനോ മെക്കട്ട് കയറാനൊ ഉള്ളസ്വാതന്ത്രം നമുക്കിതുവരെ കിട്ടിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം (ഇനി കിട്ടിയാൽ തന്നെ തിരിച്ച് നമുക്കിട്ട് പണിയാനുള്ള സ്വതന്ത്ര്യം അവർക്കുമുണ്ടായിരിക്കും ജാഗ്ര് തൈ) എല്ലാം നല്ലതായി ഭവിക്കട്ടെ എന്നാഗ്രഹിക്കുന്നു (എവെടെ ആര് നന്നാകാൻ )

ഇനി എന്താ ഭാവി പരിപാടി

മോൾടെ കല്യാണം കഴിഞ്ഞതാണോ

എന്തിനാ

അല്ലാ‍... ഞാനൊരു ബാച്ചിലറാണല്ലോ അപ്പോ നമുക്ക് രണ്ടു പേർക്കും കൂടി ഭാവി പരിപാടി പ്ലാൻ ചൈയ്യാലോ എന്ന് വെച്ചാ

‘സാറെ എന്ന് വിളിച്ച് എന്നെക്കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത് ….

അല്ലങ്കി വേണ്ട കല്യാണം കഴിച്ചാൽ പിന്നെ കായംകുളം സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവർ മനുവിന്റെ (ആരുണിന്റെയല്ലട്ടാ...)ഗതിയാകും ,എങ്ങാനും മിണ്ടിപ്പോയാ പെട്ട്,
“എന്തിനാ വെറുതെനെ ഒണങ്ങ്യ മടലുള്ള തെങ്ങിന്റെ ചോട്ടിലിരിക്കിണ്.... വൈല് കൊണ്ടാലും വേണ്ടീല തലക്ക് കേട്പാടുന്നും ഉണ്ടാകൂലല്ലാ..“


അല്ല സാർ ഞാൻ ഉദ്ദ്യേശിച്ചത് ബ്ലോഗിലെ ഭാവിപരിപാടികളാ....വഷളൻ.(ഇനി വഷളൻ എന്ന പേരിലും ഒരു ബ്ലൊഗറുണ്ടൊആവോ?...)

ഓ അങ്ങനെ .....തോന്നുമ്പലി

എന്ത്?

അല്ല .പണ്ടത്തെ പോലെ തന്നെ തോന്നിയപോലെ തോന്നിയ വിഷയം തോന്നുമ്പോൾ തോന്നിമാതിരി എഴുതും എന്നും കഴിയുന്നത്ര ബ്ലോഗ് വായിക്കും ,സമയം, സന്ദർഭം,ഒക്കെ അനുസരിച്ച് കമന്റിടും എന്തായാലും എഴുതാൻ വേണ്ടി എഴുതില്ല

ബ്ലോഗിൽ വന്നിട്ട് എന്തങ്കിലും മെച്ചം?

ഒരുപാടുണ്ട് ഏറ്റവും വലുത് ഒരു നല്ല സുഹൃത് വലയം പിന്നെ വായിക്കാൻ ഒരു പാട് നല്ലഎഴുത്തുകൾ
,പിന്നെ ഒരു പാട് നല്ല എഴുത്ത്കാർ അങ്ങനെ ഒരുപാടു

ഇഷ്ടപ്പെട്ട ബ്ലോഗുകൾ ?

ഇന്നു ഇവിടന്ന് പോകാൻ ഉദ്ദ്യേശമില്ല അല്ലെ?

അതെന്തെ?

അല്ല ഇന്ന് മുഴുവൻ ഇരുന്നു പറഞ്ഞാലും തീരില്ല

ഇത്രയധികമുണ്ടൊ?

പിന്നെ ഒരുപാടുണ്ട് പേരെടുത്ത് പറഞ്ഞാ ഇന്ന് തീരില്ല

ഇഷ്ട വിഷയം ?

മൂഡ്സിനനുസരിച്ച്

എന്ത്?

അല്ല നമ്മുടെ മനഃസ്ഥിതികൾക്കനുസരിച്ച് എന്ന് പറഞ്ഞതാ

അതു ശരി ഞാൻ തെറ്റിധരിച്ചു

നിന്റെ തെറ്റല്ല മോൾസ് നിന്റെ പ്രായമതല്ലേ....

അപ്പോ ശരി നേരം ഒരുപാടായി ഞാൻ പോട്ടേ

ഇന്ന് ഇവിടെ നിന്നിട്ട് നാളെ പോയാൽ പോരെ

വേണ്ട സർ എനിക്ക് ഇനിയും മാന്യമായി ജീവിക്കണം

എന്നാ മോൾടെ മൊബൈൽ നമ്പറെങ്കിലും തന്നിട്ട് പോ….ശൊ പോകല്ലെ….. ഓടല്ലെ ഓടി…

…………………….ധിം……….ന്റെമ്മോ….
എന്നാടെ നീ കട്ടിലിൽ കിടന്ന് ഫൂട്ബാൾ കളിക്കുന്നുണ്ടോ?

ഞാനൊരു സ്വപ്നം കണ്ടതാ ഇച്ചായാ‍ാ

നീ ബ്രസീലിന്റെ ഗോളിയായതായിരിക്കും.

അല്ല ….അത്….. പിന്നെ …..അതെന്നെ വെർതെന്തിനാ

നീ സ്വപ്നവും കണ്ടേച്ച് കിടന്നോ , ഇന്ന് സൈറ്റിൽ ഇൻസ്പെക്ഷൻ ഉള്ളതാ ,നേരം വൈകിയാ വട്ടന്റെ (തലക്ക് പുറത്ത്)വായീ കെടക്ക്ണെ അറബിത്തെറി മുഴുവൻ കേക്കണ്ടിവരും

-------------------------------------------------------------------------------------------------------------------------------
**********************************************************************************************************
അപ്പൊ സുഹൃത്തുക്കളെ

ന്താച്ചാൽ ,ഞാൻ ഈ അക്രമം തൂടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു ഇത്രയും കാലം എന്റെ അക്രമം സഹിച്ചവർ, പ്രോത്സാഹിപ്പിച്ചവർ ,ഉപദേശിച്ചവർ, കമന്റിയവർ ,നേരിട്ട് വിളിച്ചവർ ,നേരിട്ട് കണ്ടവർ അങ്ങനെ ഒരോരുത്തരെയും പേരു പറഞ്ഞ് നന്ദി പറയാൻ തൂടങ്ങിയാൽ അതു മാത്രം ഒരു പൊസ്റ്റിടാനുണ്ടാകും അതിനാൽ എല്ലാവർക്കും ഒറ്റ വാക്കിൽ നന്ദി നന്ദി നമസ്കാരം
ഇനിയും ഇവെടൊക്കെത്തന്നെ കാണണം
----ജമാൽ

3/8/10

കറിവേപ്പില

എന്റെ പ്രിയ സുഹൃത്ത് അബു വായിച്ചറിയുവാൻ ജമാൽ എഴുത്ത്

എന്നെ നിനക്കോർമ്മയുണ്ടാകും എന്ന് കരുതുന്നു. നാലഞ്ചു കൊല്ലം ഒരു മുറിയിൽ ഒന്നിച്ച് കഴിഞ്ഞ എന്നെ നീ മറന്നിട്ടുണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെപത്തൊൻപത് വർഷത്തെ പ്രവാസ ജീവിത സമ്പാദ്യമായ പ്രെഷെറും ഷുഗറും കൊളസ്ട്രോളും നടുവേദനയും എല്ലാം എന്നിൽ കുമിഞ്ഞു കൂടിയപ്പോൾ “ഒരുപാട് കാലമായില്ലെ ജമാലിക്ക ഇനിയും ഇങ്ങനെ കഷ്ടപ്പെടണോ നിർത്തി നാട്ടിൽ പോയി വിശ്രമിക്ക്” എന്ന് സ്നേഹത്തോടെ എന്നെ ഉപദേശിച്ച് നീ എന്നെ നാട്ടിലേക്ക് യാത്രയാക്കിട്ട് ഇപ്പോൾ ഏകദേശം ഒരു വർഷം കഴിയുന്നു

നിനക്കവിടെ സുഖമാണോ എന്നു ചോദിക്കുന്നതിൽ അർഥമില്ലല്ലോ.കുടുമ്പത്തിന്റെ പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് സ്വന്തം വീടിനും നാടിനും വേണ്ടി നാടുവിട്ട് ക്ലോക്കിലെ തിരിയുന്ന സൂചിപോലെ ആവർത്തിച്ച് വരുന്ന ദിനരാത്രങ്ങൾതള്ളിനീക്കി മഴകാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ നാട്ടിലേക്ക് ലീവിന് പോകുന്ന ദിവസം കാത്തിരിക്കുന്ന ഒരു പ്രവാസിയോട് സുഖമല്ലെ എന്ന് ചോദിക്കുന്നതിലുള്ള അനൌചിത്യം എനിക്ക് മനസ്സിലാകും .ഇതൊക്കെ അറിഞ്ഞിട്ടും നിന്നെബുദ്ദിമുട്ടിക്കുന്നതിൽ വിഷമമുണ്ട്,പക്ഷെ എന്തു ചെയ്യാം ഞാനത്രക്കും നിസ്സഹായനാണിപ്പോൾ

ഞാനന്ന് നാട്ടിലേക്ക് പോന്നത് എന്റെ വിഢിത്തമായിപ്പോയി എന്ന ഒരു തോന്നൽ

എന്റെ ജീവിത്തിന്റെ സിംഹഭാകവും ചിലവഴിച്ച് ഞാൻ എനിക്കായിതീർത്ത കോൺക്രീറ്റ് വനത്തിൽ ഞാനേകനാണിപ്പോൾ. കറവ വറ്റി എന്ന് തിരിച്ചറിഞ്ഞപ്പോൾ അടുത്ത്കൂടിയ എല്ലാവരുമകന്നു . അവസാനമായി എനിക്ക് വന്ന കത്ത് ഞാൻ പൊട്ടിച്ച് വായിക്കതെയാണ് ഞാൻ അന്ന് അവിടം വിട്ടത് എന്ന് നീ ഓർക്കുന്നുണ്ടാവുമല്ലോ അതെന്റെ വലിയതെറ്റായിരുന്നു.അതിലെന്റെ പെങ്ങൾ അളിയനൊരു വിസക്കായി എഴുതിയിരുന്നു .

ആദ്യമായി ആങ്ങളയോടോരുകാര്യം പറഞ്ഞിട്ട് ചെയ്യാതെ സ്വന്തം “സുഖം” മാത്രം നോക്കിയ ‘സ്വാർഥനായ’ ആങ്ങളെയെ പെങ്ങൾ കയ്യൊഴിഞ്ഞു. അനുജന്റെ മകളുടെ കല്യാണത്തിന് അവൻ എഴുതിയ പോലെ രണ്ട് ലക്ഷം കൊടുക്കാതെ കംബനിയിൽ നിന്ന് പിരിഞ്ഞുപോരുമ്പോൾ കിട്ടിയ പൈസമുഴുവൻ ഹാർട്ട് വാൾവിലെ നാലഞ്ച് മേജെർബ്ലോക്ക് തീർക്കാൻ ആൻജിയോപ്ലാസ്റ്റി എന്നും പറഞ്ഞുഹോസ്പിറ്റലിൽ ചിലവാക്കിയ “ദൂർത്തനായ” ജ്യേഷ്ഠനോട് അനിയനും അകന്നു . മകന്റെ ആഗ്രഹം സാധിച്ച് കൊടുക്കാതെ സ്വന്തം കാര്യം മാത്രം നോക്കി മകനോട് കടമതീർക്കാത്ത “ഉത്തരവാദിത്തമില്ലാത്തവനായ” ബാപ്പയെ ഭാര്യയും മകനും വെറുത്തു അവരും അകന്നു.ഒറ്റപ്പെടുത്തി .കൂട്ടുകുടുമ്പത്തിന്റെ മുന്പിൽ ഇത്രയെല്ലാം ചൈത ഒരപരാധിയായി.പിരിവിനായ് വന്നവർക്ക് അവരുദ്യേശിച്ചപോലെ കിട്ടാതെ വന്നപ്പൊൾ നാട്ടുകാർക്കും വേണ്ടാതെയായി. ഒരു കറിവേപ്പില കളയുന്ന ലാഘവത്തോടെ അവെരെന്നെ ഹൃദയത്തിൽ നിന്ന് പറിച്ച് മാറ്റി.

ഈ വെറുപ്പും അകൽചയും ഒറ്റപ്പെടുത്തലുകൾക്കിടയിൽ എന്റെ രോഗവും കൂടി എന്നെ ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ എല്ലാമങ്ങവസ്സാനിപ്പിക്കാമെന്ന് കരുതി.ആത്മഹത്യ ദൈവേച്ചക്ക് നിരക്കാത്ത പാപമാണെന്ന് ചെറുപ്പത്തിൽ ഉസ്താദ് പഠിപ്പിച്ചതോർത്തപ്പോഴതിൽ നിന്നു പിന്മാറി പിന്നെ ഒരുപാടാലോചിച്ചപ്പോൾ എനിക്ക് തോന്നി ഇവിടെ ജീവിക്കുന്നതിലും നല്ലത് തിരിച്ച് അങ്ങോട്ട് തന്നെ വരലായിരിക്കുമെന്ന് അതിനാൽ നിനക്ക് ബുദ്ധിമുട്ടാവില്ലങ്കിൽ നീ നമ്മുടെ അറബാബിനെ കണ്ട് എന്റെ കാര്യം പറയണം,ഈ പ്രായത്തിൽ ഈ രോഗിയായ ഞാൻ ഇനി എന്തു ജോലിചെയ്യുമെന്നാകും ഇപ്പോൾ നീ ആലോചിക്കുന്നത് വല്ല സെക്യൂരിറ്റിആയൊ അതെല്ലാ വല്ലക്ലീനിങ്ങ് ലാബെർ ആയൊ ഞാനൊതുങ്ങിക്കൂടാം

മാസം മുന്നൂറു ദിറ്ഹംസ് എന്റെ മരുന്നിനു തികയില്ലെങ്കിലും ഈ ഒറ്റപ്പെടലിന്റെ വീർപ്പു മുട്ടലിൽ നിന്നും രക്ഷപ്പെട്ട് എനിക്ക് സ്വപ്നം കാണാമല്ലോ ,എന്റെ നാടിനെക്കുറിച്ച്,എന്റെ വീടിനെക്കുറിച്ച് ,ഞാൻ നട്ടു നനച്ച് വളർത്തിയ എന്റെകുടുമ്പത്തെക്കുറിച്ച് ……...

ഒരുപാട് പറഞ്ഞു .ഇതു വായിക്കാനും മറുപടിഎഴുതാനും ആകെ ഉറങ്ങാൻ കിട്ടുന്ന നാലഞ്ച് മണിക്കൂറ് നീ ചിലവാക്കേണ്ടിവരുമെന്നും അത് നിന്നെ ബുദ്ദിമുട്ടിക്കാലാണെന്നുമെനിക്കറിയാം എങ്കിലും മറുപടിപ്രതീക്ഷിക്കുന്നു .ഇതല്ലാതെ ഇനി ഒന്നും പ്രതീക്ഷയില്ലാത്തവന്റെ അവസാന പ്രതീക്ഷ
സ്വന്തംജമാൽ

2/24/10

ദേ വീണ്ടും തുടങ്ങി

മാത്സ് ബ്ലോഗിനെക്കൂറിച്ച് ഒരു പോസ്റ്റിട്ടു പോയ പോക്കാണ് പിന്നെ എന്റെ ബ്ലോഗിലേക്ക് തിരിഞ്ഞു നോക്കാൻ നേരം കിട്ടിയിട്ടില്ല .അവസാനം കിട്ടിയ കമെന്റും മാത്സ് ബ്ലൊഗ് ടീമിന്റെ .അപ്പൊ പിന്നെ ഒരു മാതമാറ്റിക്സ് കൊസ്റ്റ്യനുമായിത്തന്നെ തിരിച്ച് വരാമെന്ന് കരുതി

ദാപിടിച്ചോ ക്കൊസ്റ്റ്യൻ

IF 2(l + b) = p prove that 4b =p

ഇനി ഉത്തരം കിട്ടാതെ ആരും വിഷമിക്കണ്ട അതും ഞാൻ തന്നെ പറഞ്ഞു തരാം

2(l+b)=p ----(1)

l=ell ----(2)

Apply (2) in (1)

2(ell+b)=p------(3)

As per EnglishMalayalam dictionary ell (എല്ല്)= bone-----(4)

from (3)&(4)

2(bone+b)=p

2b(one+1)=p, take b as common

As we know One=1

.: 2b(2)=p

4b=p

Am I right sir 

പേടിക്കണ്ട ഞാൻ നോർമലാ...ഒരു എമെർജെൻസി ലീവിൽ നാട്ടിപോയിവന്നു .നാട്ടിലായിരുന്നപ്പോൾ ഒരു സുഹൃത്ത് എസ് എം എസ് അയച്ച് തന്നതാ.. അല്ലാതെ ഞാൻ..അതൂം ഒരു ബി എസ് സി മാതമാറ്റിക്സ്കാരൻ ഏയ് ഒരിക്കലുമല്ല