ഒരു സുന്ദരി വരുന്നുണ്ടല്ലൊ ,ഇങ്ങോട്ട്തന്നെ , ഹൊ ദൈവമേ ഈ ആരാധികമാരുടെ ശല്യം ……
നമസ്കാരം സർ.
എന്നോടാണോ?
അതെ സർ.
ആളുമാറിയിട്ടില്ലല്ലൊ?
ഇല്ല സർ.
അക്ഷരം …?
അയ്യേ.. ഇല്ല സർ
മനസ്സിലായില്ല
സർ ....ഞാൻ....ഒരു ....ഇന്റെർവ്യൂ.
ഹഹഹ ഈ സെലെബ്രേറ്റികളുടെ ഓരൊരൊ ബുദ്ധിമുട്ടുകളെ……സില്ലി ഗേൾ….
സാറിനെ പ്രേക്ഷകർക്ക് പരിചപ്പെടുത്തേണ്ട ആവശ്യമില്ല്യ എന്നാലും ഒരു ഫോർമാലിറ്റിക്ക് സാറിന്റെ പേരു……
ആക്കിയതാണല്ലെ?
സത്യമായിട്ടും അല്ല സർ.
ഹും …പോട്ടെ.. എന്താ ഇപ്പൊ വന്നതിന്റെ ഉദ്യേശം?
അത് സാറിന്റെ ബ്ലോഗിന് ഒരു വയസ്സായല്ലൊ
ങ്ഹേ…ന്റെ മോനൊ!!.അനാവശ്യം പറയരുത് ഞാനിപ്പോഴും കന്യകനാ
മോനല്ല സർ.....ബ്ലോഗ് ബ്ലോഗ്
ആ അത്, ചീളു കേസ് ആരു ശ്രദ്ധിക്കുന്നു അതൊക്കെ ഒരു റ്റൈം പാസ്സല്ലെ , ഒരുപാടെഴുതുന്നു ആരാധികമാർ വന്നു കമന്റുന്നു….അങ്ങനെ
വർഷം മുഴുവനും ഒരോ വളിപ്പ് പോസ്റ്റുമിട്ട് ഓരൊ മിനുട്ടിലും റീഫ്രെഷ ബട്ടണും അടിച്ച് കമന്റു വന്നോ എന്ന് നോക്കിയിരിക്കലായിരുന്നു പണി എന്നു കേട്ടു
എന്താ എന്താ…പറഞ്ഞേ കേട്ടില്ല
അല്ലാ ഈ വളിപ്പ് പോസ്റ്റ് ….റീഫ്രെഷ് ബട്ടൻ…. കമന്റ്……
പോസ്റ്റ്,വിഷയം,അതൊക്കെ ആരു ശ്രദ്ധിക്കുന്നു. എന്റെ ആരാധികമാർക്ക് മുഴുവൻ സമയവും എന്നെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കണം അതിനാണല്ലോ ഞാൻ എന്റെ പ്രൊഫൈലിൽ കൂളിങ്ങ് ഗ്ലാസൊക്കെയിട്ട ഫോട്ടോസ് ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത്
ഹും തന്നെ ആ തിരുമോന്ത കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല പിന്നെയാ...
എന്തെങ്കിലും പറഞ്ഞൊ…..
അല്ല സാറിന്റെ ഒരു ഗ്ലാമർ എന്നു പറഞ്ഞതാ..
ഹോ എന്തു ചെയ്യാം ദൈവം വാരിക്കോരി ഗ്ലാമർ തന്നു ഞാനിരുകയ്യും നീട്ടിവാങ്ങി.
ഈ ഒരു വർഷം ബ്ലോഗിയത്കൊണ്ട് മലയാളഭാഷക്ക് എന്തങ്കിലും മെച്ചം?
ഹും മൃതപ്രാണയായി കിടക്കുന്ന മലയാള ഭാഷയെ മൃതസഞ്ജീവിനി നൽകി മൃത്യുവിൽ നിന്ന് വിമുക്തമാക്കാൻ സാധിച്ചതിൽ കൃതാർഥനാണു ഞാൻ.(ഹാവൂ ഞനൊന്ന് ശ്വാസം വിടട്ടെ…ഹൂൂൂൂൂ.എന്തൊരു ആശ്വാസം )
തേങ്ങ്യേണ്….
എന്തോന്ന്
അല്ല എനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞതാ
സത്യമായിട്ടും എനിക്കും ഒന്നും മനസ്സിലായില്ല
പോട്ടെ സാറിന് വിവരമില്ലാഞിട്ടല്ലേ...സാറിന് എത്ര ബ്ലോഗുഉണ്ട്?
മലയാളത്തിൽ ഒന്നേ ഒള്ളു. ചൈന സർക്കാർ പറയും പോലെ നാമൊന്ന് നമുക്കൊന്ന്
മലയാളത്തിൽ ഒന്നേ ഒള്ളു എന്നു പറയുമ്പോൾ മറ്റു ഭാഷകളിൽ ബ്ലോഗുന്നുണ്ടോ?
ഇങ്ഗ്ലീഷ് ,അറബി, ഫ്രാൻസി, ചൈനീസ്,ഹീബ്രു …………………അങ്ങനെ ഞാൻ കൈകാര്യം ചെയ്യുന്ന ഭാഷകളുൾ ലിസ്റ്റ് നീണ്ടു പോകുകയാണ് , എങ്കിലും മലയാളഭാഷയെ ഉത്തേജിപ്പിച്ച് ഒരു വഴിക്കാക്കാൻ മലയാളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ മറ്റു ഭാഷകളിൽ ഇപ്പോൾ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുന്നില്ല
എന്നിട്ട് വളിപ്പുകളെല്ലാതെ ബ്ലൊഗിലൊന്നും കാണുന്നില്ലല്ലൊ
എന്ത്?
അല്ല അതു മലയാള ഭാഷയുടെ ഭാഗ്യം എന്ന് പറയുകയായിരുന്നു
അതെ മലയാള ഭാഷയുടെ മഹാഭാഗ്യം
താങ്കൾ മറ്റു ബ്ലോഗുകളിലൊന്നും കമന്റീടാറില്ല എന്നും എന്നാലും എല്ലാവരും താങ്കൾക്ക് കമന്റിടണമെന്ന വാശിയാണെന്ന് ആരോടൊ പറഞ്ഞതായി കേട്ടല്ലോ?
നിന്റെ കണ്ണുകൾ വളരെ സുന്ദരമാണ്.
അത് താൻ… അല്ല സാറ് നോക്കണ്ട അതിന് ആൺപിള്ളേർ വേറെയുണ്ട് ചോദിച്ചതിന് ഉത്തരം പഞ്ഞാമതി
എന്താ ചോദിച്ച്ത്
അല്ലാ …. താങ്കൾ മറ്റു ബ്ലോഗുകളിലൊന്നും കമന്റീടാറില്ല എന്നും എന്നാൽ എല്ലാവരും താങ്കൾക്ക് കമന്റിടണമെന്നും ആരോടൊ പറഞതായി കേട്ടല്ലോ?
അത് വേറുതെയാണു മോളൂസ്..... അങ്ങനെ വിളീക്കാലൊ അല്ലെ?..
എന്താന്ന് വെച്ചാ വിളിച്ചൊ പക്ഷെ കുറച്ച് നീങ്ങിയിരിക്ക്..കൂതറ....
അപ്പോ നിന്റെ ചോദ്യത്തിനുത്തരം അതൊക്കെ വെറുതേ പറയുകയാ പിന്നെ കമന്റ് ബാറ്റെർ സംബ്രദായമല്ല എന്നാണ് എന്റെ വിശ്വാസം .എന്റെ കഷ്ടകാലത്തിന് ഞാനൊന്നുരണ്ടാൾക്കാർക്ക് കമന്റിട്ടു. അവരാ കമന്റ് ഡിലേറ്റ് ചൈതു എന്നിട്ടെനിക്കൊരു മൈൽ അയച്ചു ഇനി മേലാൽ ഇങ്ങനെ സംകാരമില്ലാത്ത കൂതറ(ബ്ലൊഗർ കൂതറയെ ഉദ്ദ്യേശിച്ചല്ല) കമന്റുകളിട്ടാ കയ്യും കാലും അടിച്ച്ക് മുറിക്കും. അത് കേട്ടപ്പൊ ഞൻ ഡീസന്റായി നമുക്കുമില്ലെ അമ്മയും പെങ്ങന്മാരും
ബ്ലോഗിൽ യുക്തിവാദവും മതവും സമുദായവും എല്ലാം കൂടിതമ്മിൽ തല്ലി പോലീസും കേസും വക്കീലും കോടതിയും ഒക്കെ എത്തി നില്ല്ക്കുമ്പോൾ എന്ത് തോന്നുന്നു
ചർദ്ദിക്കാൻ തോന്നുന്നു ….ബുആാ.…….ത്ഫൂൂൂൂ…ബ്രാന്റ് മാറിയോ അതോ ഓവറായൊ അവോ ആർക്കറിയാം.ആ പട്ടാളം രഘുനാഥൻ കമന്റിടണം എന്നും പറഞ്ഞ് ഒരു പട്ടാളകുപ്പിതന്നതാ.ഇനി എന്നെ പറ്റിക്കാനായിട്ട് മിലിറ്ററികുപ്പിയില് വ്യാജൻ നിറച്ചതണാവോ....ഏതെന്നും എന്തെന്നും ആർക്കറിയാം.....
മറുപടീ കിട്ടിയില്ല.
ബ്ലോഗ്ഗർ നമുക്കിത്തിരി സ്ഥലം തന്നു അതിൽ അവനവന്റെ സംസ്കാരത്തിനും നിലവാരത്തിനും മനോസ്ഥിതിക്കുമനുസരിച്ച് എഴുതുന്നു താല്പര്യമുള്ളവർ വായിക്കുന്നു അഭിപ്രായം പറയുന്നു ആരും ആരെയും നിർബന്ധിക്കുന്നില്ല. നമ്മൾ സ്വതന്ത്രരാണല്ലോ(ചിലർ ഉറങ്ങുമ്പോൾ സ്വതന്ത്രരാകുന്നു ,മറ്റുചിലർ എപ്പോഴും സ്വതന്ത്രരാകുന്നു!!സ്വതന്ത്രരാകൻ സ്വാതന്ത്ര്യം ഉള്ളവരാണല്ലൊ നാം J) പക്ഷെ ആരെയും അധിഷേപിക്കാനോ കരിവാരിത്തേക്കുവനോ മെക്കട്ട് കയറാനൊ ഉള്ളസ്വാതന്ത്രം നമുക്കിതുവരെ കിട്ടിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം (ഇനി കിട്ടിയാൽ തന്നെ തിരിച്ച് നമുക്കിട്ട് പണിയാനുള്ള സ്വതന്ത്ര്യം അവർക്കുമുണ്ടായിരിക്കും ജാഗ്ര് തൈ) എല്ലാം നല്ലതായി ഭവിക്കട്ടെ എന്നാഗ്രഹിക്കുന്നു (എവെടെ ആര് നന്നാകാൻ )
ഇനി എന്താ ഭാവി പരിപാടി
മോൾടെ കല്യാണം കഴിഞ്ഞതാണോ
എന്തിനാ
അല്ലാ... ഞാനൊരു ബാച്ചിലറാണല്ലോ അപ്പോ നമുക്ക് രണ്ടു പേർക്കും കൂടി ഭാവി പരിപാടി പ്ലാൻ ചൈയ്യാലോ എന്ന് വെച്ചാ
‘സാറെ എന്ന് വിളിച്ച് എന്നെക്കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത് ….
അല്ലങ്കി വേണ്ട കല്യാണം കഴിച്ചാൽ പിന്നെ കായംകുളം സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവർ മനുവിന്റെ (ആരുണിന്റെയല്ലട്ടാ...)ഗതിയാകും ,എങ്ങാനും മിണ്ടിപ്പോയാ പെട്ട്,
“എന്തിനാ വെറുതെനെ ഒണങ്ങ്യ മടലുള്ള തെങ്ങിന്റെ ചോട്ടിലിരിക്കിണ്.... വൈല് കൊണ്ടാലും വേണ്ടീല തലക്ക് കേട്പാടുന്നും ഉണ്ടാകൂലല്ലാ..“
അല്ല സാർ ഞാൻ ഉദ്ദ്യേശിച്ചത് ബ്ലോഗിലെ ഭാവിപരിപാടികളാ....വഷളൻ.(ഇനി വഷളൻ എന്ന പേരിലും ഒരു ബ്ലൊഗറുണ്ടൊആവോ?...)
ഓ അങ്ങനെ .....തോന്നുമ്പലി
എന്ത്?
അല്ല .പണ്ടത്തെ പോലെ തന്നെ തോന്നിയപോലെ തോന്നിയ വിഷയം തോന്നുമ്പോൾ തോന്നിമാതിരി എഴുതും എന്നും കഴിയുന്നത്ര ബ്ലോഗ് വായിക്കും ,സമയം, സന്ദർഭം,ഒക്കെ അനുസരിച്ച് കമന്റിടും എന്തായാലും എഴുതാൻ വേണ്ടി എഴുതില്ല
ബ്ലോഗിൽ വന്നിട്ട് എന്തങ്കിലും മെച്ചം?
ഒരുപാടുണ്ട് ഏറ്റവും വലുത് ഒരു നല്ല സുഹൃത് വലയം പിന്നെ വായിക്കാൻ ഒരു പാട് നല്ലഎഴുത്തുകൾ
,പിന്നെ ഒരു പാട് നല്ല എഴുത്ത്കാർ അങ്ങനെ ഒരുപാടു
ഇഷ്ടപ്പെട്ട ബ്ലോഗുകൾ ?
ഇന്നു ഇവിടന്ന് പോകാൻ ഉദ്ദ്യേശമില്ല അല്ലെ?
അതെന്തെ?
അല്ല ഇന്ന് മുഴുവൻ ഇരുന്നു പറഞ്ഞാലും തീരില്ല
ഇത്രയധികമുണ്ടൊ?
പിന്നെ ഒരുപാടുണ്ട് പേരെടുത്ത് പറഞ്ഞാ ഇന്ന് തീരില്ല
ഇഷ്ട വിഷയം ?
മൂഡ്സിനനുസരിച്ച്
എന്ത്?
അല്ല നമ്മുടെ മനഃസ്ഥിതികൾക്കനുസരിച്ച് എന്ന് പറഞ്ഞതാ
അതു ശരി ഞാൻ തെറ്റിധരിച്ചു
നിന്റെ തെറ്റല്ല മോൾസ് നിന്റെ പ്രായമതല്ലേ....
അപ്പോ ശരി നേരം ഒരുപാടായി ഞാൻ പോട്ടേ
ഇന്ന് ഇവിടെ നിന്നിട്ട് നാളെ പോയാൽ പോരെ
വേണ്ട സർ എനിക്ക് ഇനിയും മാന്യമായി ജീവിക്കണം
എന്നാ മോൾടെ മൊബൈൽ നമ്പറെങ്കിലും തന്നിട്ട് പോ….ശൊ പോകല്ലെ….. ഓടല്ലെ ഓടി…
…………………….ധിം……….ന്റെമ്മോ….
എന്നാടെ നീ കട്ടിലിൽ കിടന്ന് ഫൂട്ബാൾ കളിക്കുന്നുണ്ടോ?
ഞാനൊരു സ്വപ്നം കണ്ടതാ ഇച്ചായാാ
നീ ബ്രസീലിന്റെ ഗോളിയായതായിരിക്കും.
അല്ല ….അത്….. പിന്നെ …..അതെന്നെ വെർതെന്തിനാ
നീ സ്വപ്നവും കണ്ടേച്ച് കിടന്നോ , ഇന്ന് സൈറ്റിൽ ഇൻസ്പെക്ഷൻ ഉള്ളതാ ,നേരം വൈകിയാ വട്ടന്റെ (തലക്ക് പുറത്ത്)വായീ കെടക്ക്ണെ അറബിത്തെറി മുഴുവൻ കേക്കണ്ടിവരും
-------------------------------------------------------------------------------------------------------------------------------
**********************************************************************************************************
അപ്പൊ സുഹൃത്തുക്കളെ
ന്താച്ചാൽ ,ഞാൻ ഈ അക്രമം തൂടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു ഇത്രയും കാലം എന്റെ അക്രമം സഹിച്ചവർ, പ്രോത്സാഹിപ്പിച്ചവർ ,ഉപദേശിച്ചവർ, കമന്റിയവർ ,നേരിട്ട് വിളിച്ചവർ ,നേരിട്ട് കണ്ടവർ അങ്ങനെ ഒരോരുത്തരെയും പേരു പറഞ്ഞ് നന്ദി പറയാൻ തൂടങ്ങിയാൽ അതു മാത്രം ഒരു പൊസ്റ്റിടാനുണ്ടാകും അതിനാൽ എല്ലാവർക്കും ഒറ്റ വാക്കിൽ നന്ദി നന്ദി നമസ്കാരം
ഇനിയും ഇവെടൊക്കെത്തന്നെ കാണണം
----ജമാൽ
2024 - ഒരു തിരനോട്ടം
13 hours ago
14 comments:
ആയിരം ആയിരം ആശംസകള് :)
ഒരു വയസ്സുകാരന് ആശംസകള്....ഇനിയുമിനിയും അക്രമങ്ങള് ഉണ്ടാവട്ടെ,,,
"താങ്കൾ മറ്റു ബ്ലോഗുകളിലൊന്നും കമന്റീടാറില്ല എന്നും എന്നാലും എല്ലാവരും താങ്കൾക്ക് കമന്റിടണമെന്ന വാശിയാണെന്ന് ആരോടൊ പറഞ്ഞതായി കേട്ടല്ലോ?"
സത്യമാണോ സാറേ?
@($nOwf@ll)
പോസ്റ്റുകളതികവും വായിക്കാറുണ്ട് പക്ഷെ എല്ലാത്തിലും കമന്റാറില്ല കാരണം ദിവസം ഒരു 10 -15 മിനുട്ടാ ഇന്റെർനെറ്റ് പെർസെണലായിട്ട് യൂസ് ചെയ്യാൻ ഒഫ്ഫിസിൽ നിന്നനുവദിച്ച സമയം ആ സമയം കൊൻണ്ട് മൈൽ ചെക്ക് ചൈയ്യണം റിപ്ലൈ ചെയ്യണം ബ്ലോഗുകളീലൂടെ ഒന്ന് ഓടിച്ച് പോകും ഇഷ്ടപ്പെട്ട ബ്ലോഗ് വേർഡിലേക്ക് കോപി പേസ്റ്റ് ചൈത് റൂമിൽ കൊണ്ടുപോയിരുന്ന് സ്വസ്ഥമായി വയിക്കാറാ
അപ്പൊ പിന്നെ കമന്റാൻ സമയം കിട്ടാറില്ല എന്നാലും കിട്ടുന്ന സമയം വെച്ച് പ്രോത്സാഹിപ്പിക്കറുണ്ട്
ഓടോ:റൂമിൽ നെറ്റ് കണക്ഷന് അപേക്ഷിക്കാൻ ബിൽഡിങ് ഓണറുടെ കത്തോക്കെ വേണമത്രെ ആ മഹാൻ എവിടെ എന്താ ഒന്നും ഞങ്ങൾക്കറിയില്ല ,സത്യം
@അരുണ് കായംകുളം,നാസ് നന്ദി
സൂപ്പര് ഡ്യൂപ്പര്... ബ്ലോഗ് വാര്ഷികം ഇത്ര വ്യത്യസ്ഥമായി ആഘോഷിച്ചൊരു പോസ്റ്റ് വേറേ ഞാന് കണ്ടില്ല..
ആശംസകള്.
first time here....veendum varam
കുമാരന് | kumaran,ആയിരത്തിയൊന്നാംരാവ്
നന്ദി വീണ്ടും വരണം
ഇന്റെറ്വ്യൂ കലക്കി. ആശംസകൾ
വശംവദൻനന്ദി വീണ്ടും വരണം
ആശംസകള്....
Jishad Cronic™ നന്ദി
അപ്പോൾ വയസ്സറിയിച്ചു. ഇനി ധൈര്യായിട്ട് ഗോദയിലിറങ്ങൂ, ആ സൺഗ്ലാസ്സ് ഒന്നു മാറ്റി പുറത്തു വന്ന് ഏറ്റുമുട്ടൂ.
ആശംസകള്....
Post a Comment