8/19/10

മഹാബലി

പാതാളത്തില്‍ നിന്നും വന്ന മഹാബലി ആകെ ഞെട്ടി.
തന്നെ സ്വീകരിക്കാന്‍ കേരളീയര്‍ പണ്ടൊക്കെ തുമ്പയും തെച്ചിയും മുക്കുറ്റിയും ചേര്‍ത്ത് മനോഹരമായി പൂക്കളമിട്ടും
മണ്ണ് കൊണ്ട് തൃക്കാക്കരപ്പനെ ഉണ്ടാക്കിയും ഒക്കെ മുറ്റം അലങ്കരിച്ചിരിന്നതിനു പകരം ഇന്നത്തെ തലമുറ
തമിഴ് നാട്ടില്‍ നിന്നും വന്ന റെഡിമെയിഡ് പൂക്കളം ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിട്ട്
ചൈനാ മൈഡ് ഫൈബെര്‍ തൃക്കാക്കരപ്പനെ അതിന്റെ സമീപത്ത് വച്ച്
ഡൈനിങ്ങ് ഹാളിലെ ടീവിയില്‍ മതത്തിന്റെ പേരില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും തമ്മില്‍ തമ്മില്‍
വെട്ടിയും കുത്തിയും തെരുവില്‍ പൈശാചികനൃത്തമാടുന്നത് കണ്ടാസ്വദിക്കുന്നു

ഇതെല്ലാം കണ്ട് സഹികെട്ട മഹാബലി എല്ലാമതസ്തരില്‍ നിന്നും ഓരോരുത്തരെ പിടിച്ച് രക്തമെടുത്ത്
ഓരൊ കുപ്പിയിലാക്കി പരസ്പരം കലഹിക്കുന്നവരുടെ ഇടയിലേക്ക് വന്ന് ചോദിച്ചു
ഇതില്‍ ഹിന്ദുവിന്റെ അല്ലങ്കില്‍ മുസല്‍മാന്റെ അതുമല്ലങ്കില്‍ ക്രിസ്ത്യാനിയുടെ രക്തമേതാണെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമോ?

ബീവെറേജ് കോര്‍പെറേഷന് ലാഭമുണ്ടാക്കിക്കൊടുത്ത വകയില്‍ സ്വബോധം നഷ്ടപ്പെട്ടര്‍ പോലും
സ്വന്തം മതസ്തന്റെ രക്ത്മെടുത്ത മഹാബലിയോട് പകരം ചോദിക്കാന്‍ ആയുധങ്ങളുമായി
മഹാബലിക്കു പിന്നാലെ ഓടി.ആയുധമേന്തിയവരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് പാതാളത്തിലെത്തിയ മഹാബലി
വാമനനെ പ്രീതിപ്പെടുത്തി വര്‍ഷാ വര്‍ഷം കേരളത്തിലേക്കുള്ള ഈ യാത്ര ഒന്നു ഒഴിവാക്കിക്കിട്ടാനായി
കഠിന തപസ്സ് തുടങ്ങി.
മൂന്ന് കുപ്പിരക്തെമെടുത്ത എന്റെ നേരെ വന്നതിന്റെ പകുതിആവേശം രക്തം കുടിക്കുകയും
കൂടെ രോഗം സമ്മാനിക്കുകയും ചെയ്യുന്ന കൊതുകുകളെ കൊല്ലാന്‍ കാണിച്ചിരുന്നേ
എത്ര നന്നായേനെ എന്ന് ചിന്ത തപസ്സിന്റെ എകാഗ്രത നഷ്ടപ്പെടുത്തികൊണ്ടിരുന്നു

അപ്പോ എല്ലാ ബൂലോകര്‍ക്കും HAPPY ONAM

8/12/10

റംസാൻ






ജീവിതം ഒരു യാത്രയാണ്
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍നിന്നിറങ്ങി
നിഷ്കളങ്കമാം ശൈശവത്തിലൂടെ
കുസൃതിയുടെ ബാല്യത്തില്‍നിന്നും
പൊട്ടിച്ചിരിയുടെ കൌമാരപ്പടവുകള്‍ കയറി
കാപട്യത്തിന്റെ യവ്വനം കടന്ന്
കുറ്റബോധത്താല്‍ പാശ്ചാതപിക്കുന്ന വാര്‍ദ്ധക്യത്തില്‍ നിന്നും
ഭൂമിയുടെ ഗര്‍ഭപാത്രത്തിലൂടെ ദൈവത്തിസന്നിധിയിലേക്കുള്ള ഒരു യാത്ര

എ പ്രീമെഡിറ്റേറ്റെഡ് ജേണി

യാത്രക്കവസാനം വിധിനിര്‍ണ്ണയിക്കുമ്പോള്‍
ലാഭം നേടുന്നവരുടെ കൂടെയുണ്ടാകാന്‍
ആത്മ സംസ്കരണത്തിന്റെ മാസമായ പുണ്യ റമദാന്‍ നമുക്കുപകരിക്കട്ടെ

എല്ലാ ബൂലോകര്‍ക്കും ഹൃദയം നിറഞ്ഞ റംസാന്‍ ആശംസകള്‍
എല്ലാ ഭാരതീയര്‍ക്കും എന്‍റെ സ്വാതന്ത്യദിനാശംസകള്‍ !