7/20/10

നേട്ടങ്ങൾ

കൊയ്തെടുത്ത ലകളും

വെട്ടിയെടുത്ത കൈകളും

പൊട്ടിത്തെറിച്ച മേനികളും

ചേര്‍ത്ത് ഞാനുണ്ടാക്കി ഒരു സ്മാരകം

മതേതര ഭാരത സ്മാരകം

--------

പോരടിച്ചും ചതിച്ചും നിന്ദിച്ചും

ബന്ധങ്ങളെല്ലാം വിച്ഛേദിച്ചും

നേടിയെടുത്ത നാണയത്തുണ്ടുകള്‍

ചേര്‍ത്ത് ഞാനുണ്ടാക്കി ഒരു സദനം

പാഴായ എന്‍ജന്മത്തിന്‍ വൃദ്ദസദനം

---------------

പരീക്ഷിച്ചും നിരീക്ഷിച്ചും

പാതിരാവരെ ഉറക്കിളച്ചും

നേടിയെടുത്ത അറിവുകള്‍

ചേര്‍ത്ത് ഞാനുണ്ടാക്കി ഒരു ക്യാമറ

സംകാരഹീനമാം ഒളിക്യാമറ

5 comments:

jamal|ജമാൽ said...

ബേപ്പൂർ സുൽത്താൻ പറഞ്ഞ പോലെ ആഖ്യ ..വൃത്തം… ചതുരം ഒന്നും ഒക്കുന്നില്ല കവിത എന്ന ലേബൽ ഇതിനു കൊടുക്കാൻ ധൈര്യമില്ല എന്നാലും പോസ്റ്റുന്നു എന്റെ സ്വന്തം ബൂലോകരല്ലെ ക്ഷമിക്കുമായിരുക്കും

എന്‍.ബി.സുരേഷ് said...

എന്റെ ജീവിതവും നിന്റെ ജീവിതവും തച്ചുടച്ച്
ഞാൻ നിത്യവും തീർക്കുന്നു
നിതാന്ത ശൂന്യതയുടെ
നിത്യ സ്മാരകം.

നാം താലോലിച്ചതും
നാം കെട്ടിപ്പൊക്കിയതും
നാം തന്നെ
തകർത്തെറിയുകയല്ലേ.
ചിന്ത നല്ലത് കവിതയുടെ ഘടനയിൽ ഒരു അപ്പൂർണ്ണത ഫീൽ ചെയ്യുന്നു. അത് ഒഴിവാക്കുവാൻ ശ്രമിക്കണം.

Anil cheleri kumaran said...

വൃദ്ദസദനം = വൃദ്ധസദനം,
സംകാരഹീനമാം = സംസ്കാരഹീനമാം‌

ഇതല്ലേ ശരി?

jamal|ജമാൽ said...

എന്‍.ബി.സുരേഷ് നന്നാക്കാൻ ശ്രമിക്കാം
കുമാരന്‍ | kumaran തിരുത്തിയിട്ടുണ്ട്
വന്നതിനും ഉപദേശിച്ചതിനും ഒരുപാടു നന്ദി
ഇനിയും ഇതു വഴി പ്രതീക്ഷിക്കുന്നു

എന്‍.ബി.സുരേഷ് said...

ജമാൽ, മനുഷ്യൻ ഒന്നും നോക്കാതെ സ്നേഹത്തിന്റെ ബലത്തിൽ മാത്രം ജീവിക്കുന്ന ഒരു ലോകമാണെന്റെ സ്വപ്നം. നടക്കുമോ ആവോ?