റയിൽപ്പാളങ്ങൾക്ക് നടുവിലൂടെ നടക്കുമ്പോഴും ചുട്ടുപൊള്ളുന്ന മീന വെയിലിന് അയാൾക്ക് തന്റെ മനസ്സിലെ തീയിന്റെ തീവ്രതയില്ലെന്ന് തോന്നി
ആളൊഴിഞ്ഞ ആ ഭാകത്തെത്താൻ ഇനിയും എത്രദൂരം നടക്കും എന്ന് തീർച്ചയില്ല
അയാളുടെ ചിന്തകൾ അയാളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു
കൂട്ടുകാരൊന്നിച്ച് ജീവിതം ആർമാദിക്കുകയായിരുന്നു. മദ്യവും മദിരാക്ഷിയും മാത്രമാണ് ജീവിത സുഖമെന്ന് തോന്നിയ ദിനരാത്രങ്ങളിൽ അകത്ത് ചെന്ന മദ്യം തലച്ചോറിൽ ഒരു അഗ്നിബാധയായി പടർന്ന് പിടിച്ച നിമിഷത്തിൽ അവരെപ്പോലെ ഞാനും ഒരു മനുഷ്യനല്ലാതെയായപ്പോൾ റോഡരികിൽ അമ്മയുടെ മാറിലെ ചൂടേറ്റൂറങ്ങുന്ന, കാലിനടിയിലെ ചുവപ്പ് മാറാത്ത നാടോടി പൈതലിനെ കാമ വെറിപൂണ്ട കഴുകക്കണ്ണിലൂടെ നോക്കിയപ്പോൾ കൊത്തിവലിച്ച് പിച്ചിചീന്തി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കെറിയാൻ ഒരു മടിയും തോന്നിയില്ല
അവസാനം കൂട്ടുകാരിൽ പലരും പിടിക്കപ്പെട്ടപ്പോഴും കീശയുടെ കനമിത്തിരി കുറഞ്ഞെങ്കിലും തന്റെ പേരു പോലും പുറം ലോകത്തോട് പറയാതിരിക്കാൻ വച്ചുനീട്ടിയ എച്ചിൽ പാത്രങ്ങൾ നക്കിത്തുടക്കുന്ന ചില നിയപാലകർക്കും അവരുടെ മേലാളന്മാർക്കും ഒരു മടിയുമില്ലായിരുന്നു
വർഷങ്ങളെത്രകഴിഞ്ഞിട്ടും വിളറിവെളുത്ത് കുറ്റിക്കാട്ടിൽ കിടക്കുന്ന ആ കുഞ്ഞിന്റെ ചിത്രം മനസ്സിൽ മായാതെ കിടക്കുന്നു.ആ പൊട്ടിക്കരച്ചിലിന്നും കാതിൽ വന്നലക്കുന്നപോലെ.പലപ്പോഴും സ്വപ്നത്തിൽ ആ മുഖം തെളിയുമ്പോൾ വല്ലാത്ത കുറ്റബോധം .പ്രായശ്ചിത്തം ചെയ്യാനില്ലാത്ത കുറ്റം .
പിടിക്കപെട്ടവർക്ക് നാളെ കോടതി സിക്ഷ വിധിക്കും .ആ വിധി വരുന്നതിനു മുൻപ് എന്റെ മനസാക്ഷിയുടെ കോടതിയിലെ എന്റെ സിക്ഷ നടപ്പാക്കിയിരിക്കും അയാൾ നാലായി മടക്കിപോകറ്റിലിട്ട കടലാസ് എടുത്തു ഒരിക്കൽ കൂടി വായിച്ചു “ഞാൻ ചൈത തെറ്റുകൾക്ക് എന്റെ മനസക്ഷി വിധിച്ച സിക്ഷ“
കടലാസ് മടക്കി പോകറ്റിലിട്ട് അയാൾ അകലെ നിന്നും വരുന്ന ചൂളം വിളിക്ക് കതോർത്തിരുന്നു
10/8/09
Subscribe to:
Post Comments (Atom)
5 comments:
പലരും പറഞ്ഞ കഥ ഞാനും പറയാൻ ശ്രമിക്കുന്നു
നന്നായിട്ടുണ്ട്.
കഥയാണെങ്കിലും മനസാക്ഷി ശിക്ഷ വിധിക്കുന്ന സംഭവം അസംഭവ്യമാണ്.
നല്ല കഥ
മാസം മുന്നൂറു ദിറ്ഹംസ് എന്റെ മരുന്നിനു തികയില്ലെങ്കിലും ഈ ഒറ്റപ്പെടലിന്റെ വീർപ്പു മുട്ടലിൽ നിന്നും രക്ഷപ്പെട്ട് എനിക്ക് സ്വപ്നം കാണാമല്ലോ ,എന്റെ നാടിനെക്കുറിച്ച്,എന്റെ വീടിനെക്കുറിച്ച് ,ഞാൻ നട്ടു നനച്ച് വളർത്തിയ എന്റെകുടുമ്പത്തെക്കുറിച്ച് ……...
എഴുത്ത് നന്നായി. ഇങ്ങനെ പലരും തിരിച്ചുവരുന്നത് കണ്ടിട്ടുണ്ട്, ഇതൊക്കെത്തന്നെ ആയിരിക്കാം കാരണങ്ങള്!.
Post a Comment