9/24/09

ബ്ലോഗ്ഗർ @ കമന്റ്‌ സൈഡ്‌ blogger@comment......

കമന്റ്‌ ബേബി... കമന്റ്‌ മീ....

പലവട്ടം ചാറ്റു ചൈതു ഞാൻ
ജി മെയിലിൻ മയ്ദാനത്ത്‌
എന്നിട്ടും കമന്റാതെ നീ..
പോയില്ലേ.... (2)

നിനക്കും ഒരു ബ്ലോഗില്ലേ
തിരിച്ചും ഞാൻ കമന്റൂലേ
ബ്ലോഗിലെ പുലിയെന്നൊക്കെ നിന്നെവിളിക്കൂലേ .....
ഹൊയ്‌(2)
പലവട്ടം...

ആ..... ആ ..........
ബ്ലോഗ്‌ പുലിയായ്‌ വിലസ്സിടാനായ്‌ കൊതിച്ചതാണീനെഞ്ചം
കമന്റിടാതെ എന്നെയൊതുക്കീല്ലേ........
മനുഷ്യരെല്ലാ ഉറങ്ങുന്നേരം കുടിച്ച്‌ പമ്പായ്‌ വന്ന്
വളിച്ച വിഷയം പോസ്റ്റ്‌ ചൈതില്ലേ.

അനോണിയായി സനോണിയായി കമന്റൂമായ്‌ ഞാൻ വന്നു (2)
പലവട്ടം..
കമന്റ്‌ ബേബി... കമന്റ്‌ മീ.... തരില്ല്യാ.. തരില്ലനീ..

ഹൊയ്‌ ...ഹൊയ്‌
ഹൊയ്‌ ചെറായി മീറ്റിൽ സുദിനത്തിൽ ഒരു കേമറതൂക്കി വന്നു
നിരനിരയായി ഫോട്ടം പോസ്റ്റീലേ

അ ഫോട്ടോ അ ഫോട്ടോ

പുലികൾ തീർത്തൊരു പോസ്റ്റിന്‌ മുന്നിൽ തേങ്ങയുടച്ച്‌ ചെന്നു
സവർണ്ണനാക്കി മുദ്രകുത്തില്ലേ

അ.മുദ്ര....അ.മുദ്ര....

ഇളിച്ച്‌ കാട്ടി വരച്ച്‌ കാട്ടി പ്രോഫൈല്‌ ഫോട്ടോ മാറ്റി (2)

പലവട്ടം....(2)
കഥയുള്ളൊരു ബ്ലോഗല്ലേ
ഫൊളോവില്‌ ഞാനില്ലേ
നടുമ്പുറം ചൊറിയും പോലൊരു കമന്റ്‌ നൽകൂലേ

തരില്ലനീ.........

പലവട്ടം.....(2)

ഹു ഹു ഹൂം..ഹു ഹു ഹുമ്മ്

ബ്ലോഗർ കുട്ടാ ബ്ലോഗർ കുട്ടാ കരയല്ലേ...
ബ്ലൊഗ്ഗർ പൂട്ടി...
കഴിഞ്ഞു...
ഞാൻ ഭയങ്കര ഇമോഷണലായിപ്പോയി ..ഇനിയും രണ്ട്മൂന്ന് കാര്യംകൂടിയുണ്ട്‌ അതും കൂടി പറഞ്ഞിട്ട്‌
കട്ട്‌.....

15 comments:

jamal|ജമാൽ said...

വെറുതെ ഒരു ആത്മഗതം

Ashly said...

ഹ..ഹ...ഹ...കൊള്ളാം

ജോ l JOE said...

ഹ..ഹ...ഹ...കൊള്ളാം

വാഴക്കോടന്‍ ‍// vazhakodan said...

ബ്ലോഗ്‌ പുലിയായ്‌ വിലസ്സിടാനായ്‌ കൊതിച്ചതാണീനെഞ്ചം
കമന്റിടാതെ എന്നെയൊതുക്കീല്ലേ........
മനുഷ്യരെല്ലാ ഉറങ്ങുന്നേരം കുടിച്ച്‌ പമ്പായ്‌ വന്ന്
വളിച്ച വിഷയം പോസ്റ്റ്‌ ചൈതില്ലേ.

...കൊള്ളാം :)

കണ്ണനുണ്ണി said...

ഹിഹി ചിരിപ്പിച്ചു...ട്ടോ

അരുണ്‍ കരിമുട്ടം said...

ഇഷ്ടമല്ലടാ എനിക്കിഷ്ടമല്ലടാ
ഈ ഹിറ്റ് കൂട്ടല്‍ ഇഷ്ടമല്ലടാ

കൊച്ചുകള്ളനേ..
എടാ എടാ..
:)

നന്നായിട്ടുണ്ട്:)

Anil cheleri kumaran said...

കലക്കി മറിച്ചു.....

സൂപ്പർ..

വശംവദൻ said...

കൊള്ളാം, രസകരം !!

:)

ആര്‍ദ്ര ആസാദ് said...

-:)

ഹാഫ് കള്ളന്‍||Halfkallan said...

തകര്‍ത്തടുക്കി പെട്ടീലാക്കീല്ലേ !!!

Areekkodan | അരീക്കോടന്‍ said...

):

ശ്രീ said...

കലക്കിയല്ലോ

ശ്രീലാല്‍ said...

കലക്കി .. കലക്കി.. :)

Unknown said...

:D
ഹ ഹ ഹ...
കിടിലൻ...
:D

Anonymous said...

:D