8/31/09

ഓണക്കാലം അന്നും ഇന്നും


അന്ന്
പാടത്തും പറമ്പിലും ഓടിച്ചാടി നടന്ന് കഴുത്തിൽ തൂക്കിയിട്ട ഓലക്കൂടയിൽ നിറയെ പൂ പറിച്ച്‌ കൂട്ടുകാരൊന്നിച്ച്‌ മുറ്റത്ത്‌ പൂക്കളമിട്ട്‌ വീടിന്റെ കോലായിൽ വിശ്രമിക്കുന്ന ഉണ്ണിക്കുട്ടൻ തെളിഞ്ഞ വൈലത്ത്‌ പാറിക്കളിച്ച്‌ ബുഷ്‌ ചെടിയിൽ വന്നിരിന്ന തുമ്പിയെ പിടിച്ച്‌ വാലിൽ നൂലുകെട്ടി അതിനെ കൊണ്ട്‌ കല്ലെടുപ്പിക്കുന്നത്‌ കണ്ട്‌ മുത്തശ്ശി പറഞ്ഞു
"ഉണ്ണിക്കുട്ടാ തുമ്പിയെ ഈങ്ങനെ ഉപദ്രവിച്ചാൽ അടുത്ത ജന്മം നീതുപിയായി ജനിക്കും അപ്പൊ ഈ തുമ്പി ഒരു കുട്ടിയായി ജനിച്ച്‌ നിന്നെയും ഇങ്ങനെ ഉപദ്രവിക്കും"
അത്‌ പ്രശ്നമില്ല മുത്തശ്ശി കഴിഞ്ഞ ജന്മം ഞാൻ തുമ്പിയായിജനിച്ചപ്പൊ ഈ തുമ്പി കുട്ടിയായിരുന്നു അന്നു എന്നെ ചൈതതിന്‌ പകരം വീട്ടുകയാ ഞാൻ
ഇന്ന്
ഷാപ്പിലും ബീവെറേജിലും ഓടിച്ചാടി നടന്ന് അരയിൽ കരുതിയ പ്ലാസ്റ്റിക്‌ കവറിൽ കുപ്പി നിറച്ച്‌ കൂട്ടുകാരൊന്നിച്ച്‌ മുറ്റത്തിരുന്ന് വെള്ളമടിച്ച്‌ വീടിന്റെ കോലായിൽ പാംബായി കിടക്കുന്ന ഉണ്ണികുട്ടൻ മുഖത്ത്‌ വന്നിരിക്കുന്ന ഈച്ചയെ തല്ലിക്കൊല്ലാൻ ശ്രമിക്കുന്നത്‌ കണ്ടതായിഭാവിക്കാതെ മുത്തശ്ശി ഡൈനിഗ്‌ ഹാളിലെ ടിവിയിൽ ചാനൽക്കാരുടെ ഓണപ്പരിപാടികാണനിരിന്നു

3 comments:

മാണിക്യം said...

ജന്മവും പുനര്‍‌ജന്മവും നന്നായി ..
ഓണതുമ്പിയായി പാറി നടക്കുക
പിന്നെ പ്രാരാബ്ദങ്ങളുടെ കല്ലു ചുമക്കുക
മുത്തശ്ശിമാര്‍ ഇന്ന് പലതും കണ്ടില്ലന്ന് നടിക്കുന്നു
അതോ കാണാതെ പോകുന്നോ?



സന്തോഷത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും
സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും
നിറവോടെയുള്ള ഒരോണാശംസ നേരുന്നു

Lathika subhash said...

അന്നങ്ങനെ,
ഇന്നിങ്ങനെയും.

ഓണാശംസകൾ.

Unknown said...

കൊള്ളാം നന്നായിരിക്കുന്നു.നഷ്ടപെട്ട ആ ഓണനാളുകൾ
എനിക്കും എന്നും വേദനയാണ്