8/27/09

റംസാനിലെ അനുഗ്രഹിക്കപ്പെട്ടവർ

ഫോൺ വിളിയുടെ സ്വകാര്യതക്ക്‌ വേണ്ടി റൂമിൽ നിന്നിറങ്ങി ബാൽക്കെണിയിലേക്ക്‌ നീങ്ങിനിന്ന് സംസാരിക്കുന്നതിനിടയിലാണ്‌ യാദൃച്ചികമായി ഞാൻ ആ കാഴ്ച കണ്ടത്‌ .
ബിൽഡിങ്ങിന്റെ ബാക്ക്‌ സൈഡിലെ കച്ചറ ഡബ്ബയിൽ എന്തൊ തിരയുന്ന ഒരു വൃദ്ദൻ.
വല്ല പെപ്സിറ്റിന്നോ കർറ്റൂണൊ ഒക്കെ പെറുക്കി വിൽക്കുന്നവരായിരിക്കും .അതൊരു സാധാരണ കാഴ്ച്ചയാണല്ലോ എന്ന് ചിന്തിച്ച്‌ ഞാൻ വീണ്ടും ഫോൺ വിളിയിൽ മുഴുകി.
സംസാരത്തിനിടയിൽ വീണ്ടും കച്ചറ ഡബ്ബക്കരികിലേക്ക്‌ നോക്കിയ ഞാനാകെ വല്ലാതെയായി.
ബിൽഡിങ്ങിലെ ഹോട്ടലിൽ നിന്ന് കൊണ്ടിട്ട ഭക്ഷണത്തിന്റെ വേസ്റ്റ്‌ ഒരു പേപ്പെറിലേക്കാക്കി ഡബ്ബയുടെ മറവിലിരുന്ന് അയാൾ തിന്നുന്നു
ആരും കാണുന്നില്ലന്ന് ഉറപ്പ്‌ വരുത്താൻ ഇടക്കിടെ നാലുപാടും നോക്കുന്നുണ്ട്‌.
ഞാൻ ഫോൺ കട്ട്‌ ചൈത്‌ റൂമിൽ വന്ന് എല്ലാവരെയും കൂട്ടി അയാളുടെ അടുത്തേക്കിറങ്ങി ചെന്നു.കാൽ പെരുമാറ്റം കേട്ടതിനാലാകാം അയാൾപെട്ടെന്നെണീറ്റ്‌ ഒഴിഞ്ഞ പെപ്സി ബോട്ടിൽ പെറുക്കുന്നതായി ഭാവിച്ചു.അപ്പോഴും അയാളുടെ കയ്യിൽ കഴിച്ച ഭക്ഷണത്തിന്റെ എച്ചിലുകളുണ്ടായിരുന്നു.
അടുത്ത്‌ ചെന്ന് ഞാൻ കണ്ട കാര്യങ്ങൾ വിവരിച്ചപ്പോൾ മുഖത്ത്‌ വല്ലാത്ത ഒരുഭാവം.

കാര്യങ്ങൾ അന്വേഷിച്ചപ്പോൾ സധാരണ നമ്മൾ കേൾക്കുന്ന 'ഓരയുസ്സു മുഴുവൻ കുടുംബത്തിന്‌ വേണ്ടി ജീവിച്ച്‌ കറിവേപ്പിലയായ ' ഗൾഫ്‌ മലയാളിയുടെ കഥ.

ഇനി തിരിച്ച്‌ നാട്ടിലേക്ക്‌ പോകുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോൾ അവിടെ ചെന്നാൽ നായ്ക്കളും കാക്കകളും ഒക്കെ കൂടി തല്ലും ബഹളവുമായിരിക്കും ഇവിടെയാകുമ്പൊ അതൊന്നുമില്ലല്ലോ സ്വസ്ഥമായി പെറുക്കികഴിക്കാം പിന്നെ പരിചയക്കാരു കാണും എന്ന പേടിയുമില്ല
കേട്ടപ്പോൾ ഒരുവല്ലായ്മ .എല്ലാവരും കൂടി കയ്യിലുള്ളത്‌ നുള്ളിപെറുക്കി കൊടുത്തപ്പോൾ അദ്യം നിരസിച്ചു. പിന്നെ നിർബന്ധിച്ചപ്പോൾ ഒരു 10 ദിർഹംസ്‌ എടുത്തിട്ട്‌ രണ്ടു ദിവസത്തിനിത്‌ ധാരാളം എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുട്ങ്ങിയപ്പോൾ ,അപ്പൊ രണ്ട്‌ ദിവസം കഴിഞ്ഞാൽ എന്ന ചോദ്യത്തിന്‌ "റമസാനല്ലേ മക്കളേ വൈകീട്ട്‌ പള്ളിയിൽ ഭക്ഷണം കാണും നിങ്ങൾക്കതൊക്കെ ഒരു ഹരമായിരിക്കും പക്ഷെ എന്നെപ്പൊലുള്ളവർക്ക്‌ അതൊരനുഗ്രഹമാ "എന്ന് പറഞ്ഞപ്പോൾ എന്തൊ അയാളുടെ ശബ്ദം ഇടറിയതായി എനിക്ക്‌ തോന്നിയതാകും

8 comments:

sheriffkottarakara said...

നല്ല പോസ്റ്റ്‌.അഭിനന്ദങ്ങൾ.

Areekkodan | അരീക്കോടന്‍ said...

ഗള്‍ഫിലും ഇങ്ങനെയുള്ള ജീവിതങ്ങളോ?വേദനിപ്പിക്കുന്ന കാഴ്ച

ജിപ്പൂസ് said...

വേദനിപ്പിക്കുന്ന അനുഭവം.ഇതും ഗള്‍ഫുകാരന്‍ തന്നെ.

വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് കളഞ്ഞാല്‍ കമന്‍റല്‍ കുറച്ചൂടെ എളുപ്പമായിരിക്കും.

വശംവദൻ said...

വേദനിപ്പിക്കുന്ന കാഴ്ച തന്നെ.

Lathika subhash said...

ഈ നോമ്പുകാലത്ത് ഇത്തരംവേറിട്ട കാഴ്ചകൾ ശ്രദ്ധയിൽ പെടുത്തുന്നത് നല്ല കാര്യമാണ്. നന്ദി.
ഓണാശംസകൾ!

jamal|ജമാൽ said...

sheriffkottarakara ,Areekkodan | അരീക്കോടന്‍, വശംവദൻ, ലതി സന്ദർശിച്ചതിനും കമന്റിയതിനും നന്ദി
ജിപ്പൂസ് വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് കളഞ്ഞിട്ടുണ്ട്‌

അഭി said...

നന്നായിരിക്കുന്നു

jamal|ജമാൽ said...

അഭി നന്ദി