7/9/09

എന്റെ പ്രണയിനിക്ക്‌ സ്നേഹപൂർവ്വം

കോളെജ്‌ ജീവിതത്തില്‍ സൌരഭ്യത്തിണ്റ്റെ നനുത്ത കാറ്റായ്‌ നീ എന്നിലേക്കു വീശിയത്‌ ഒരു പക്ഷെ അന്നായിരിക്കാം...............

ഇളം പച്ച ഉടുപ്പിട്ട്‌ തിളങ്ങുന്ന കണ്ണുകളുമായി നീ കടന്നു വരുമ്പോൾ ഇളം തെന്നലിൽ നെറ്റി തടത്തിലേക്ക്‌ വീണു കിടന്ന മുടിയിഴകളെ ഒതുക്കി വെക്കുന്ന നിൻ കൈകളിലൊരു കരിവള പോലുമില്ലയിരുന്നു...........

പിന്നീടുള്ള ദിവസങ്ങളിൽ ഒന്നു മിണ്ടാൻ വെമ്പുന്ന മനസ്സുമായി പലതവണ നിന്നരികിൽ ഞാൻ വന്നങ്കിലും വരണ്ട തൊണ്ടയും പിടക്കുന്ന മനസ്സുമായി നോക്കിനിൽക്കാനെ എനിക്കു കഴിഞ്ഞുള്ളു
മുഖത്തേക്ക്‌ പാറി വീഴുന്ന മുടിയിഴകളെ ഒതുക്കി കൂട്ടുകാരികൾക്കിടയിൽ ഒതുങ്ങിയിരിക്കുന്ന നിന്നെ പിന്നീട്‌ കണ്ടപ്പൊഴൊക്കെ ഒരു വിഷാദം മുഖത്ത്‌ നിഴലിച്ചിരുന്നോ…………

ഓരോ തവണ നിൻ വഴികളിൽ മനപ്പൂർവ്വം വന്നു പെടാൻ ഞാൻ ശ്രമിച്ചപ്പോഴും നീ എന്നെ ശ്രദ്ദിക്കുന്നത്‌ ഞാൻ ഒളികണ്ണിട്ടു നോക്കാറുണ്ടായിരുന്നു
എന്നും കാണുന്ന ഗോവണിപ്പടികൾക്കരികിൽ നിന്ന് ഞാൻ മനപ്പൂർവ്വം മാറി നിന്നപ്പോഴൊക്കെ നിൻ കണ്ണുകൾ എന്നെ തിരയുന്നത്‌ ഞാനറിഞ്ഞിരുന്നു

നിന്റെ സമീപ്യം എന്നിലും എന്റെ സമീപ്യം നിന്നിലും ഹൃദയമിടിപ്പിന്റെ വേകത കൂട്ടിയിരുന്നില്ലേ

.................കണ്ടും കാണാതെയും കൊഴിഞ്ഞു പോയ ദിനങ്ങളിലെപ്പെഴൊ നമ്മൾ പരിചയപ്പെട്ടതും മിണ്ടിയും മിണ്ടാതെയും ആ സൗഹൃദം വളർന്നതും എല്ലാം നീ എപ്പോഴും പഴിച്ചിരുന്ന വിധിയായിരുന്നോ.........

.......... ജീവിതത്തിന്റെ കൈപ്പും മധുരവും പരസ്പരം പങ്കുവെച്ചപ്പോൾ നമ്മൾ ഒരേ വഴിയിലെ യത്രക്കാരായത്‌ യാദ്ശ്ചികം മാത്രം.................

ക്യാമ്പസ്‌ ശൈശവ കാലം പിന്നിട്ട്‌ വിരഹത്തിന്റെ ചൂടേറിയ മാർച്ചിലേക്ക്‌ കടക്കുന്ന ഒരു വൈകുന്നേരം
..............”അച്ചന്റെ ശംബളം നിത്യരോഗിയായ അമ്മയുടെ മരുന്നിനും എന്റെ ഫീസിനും മറ്റ്‌ വീട്ടു കാര്യങ്ങൾക്കും തന്നെ തികയില്ല പിന്നെയാ ഇനി ഓട്ടോഗ്രാഫ്‌ നിനക്കുപറ്റുമെങ്കിൽ ഇതിൽ വല്ലതുമെഴുതിക്കൊ” എന്നു പറഞ്ഞു നീ നിൻ വളയിടാത്ത കൈകളിൽനീട്ടിപ്പിടിച്ച ഈ പേജുകളിളകിത്തുടങ്ങിയ നിൻ നോട്ട്‌ ബുക്കില്‌ എന്തെഴുതും എന്നറിയാതെ ഞാൻ നിന്റെ മിഴികളിലേക്ക്‌ നോക്കി നിന്നപ്പോൾ പെയ്ത്‌ തീർന്ന മഴയുടെ ബാക്കിയായ്‌ ഇലത്തുംബിൽ ഉറ്റാൻ മടിച്ച്‌ നിൽക്കുന്ന മഴത്തുള്ളി പോലെ തുളുംബി നിൽക്കുന്ന നിൻ കണ്ണുകൾ………...

“ജീവിതത്തിൽ നന്മകൾ മാത്രമുണ്ടാകട്ടെ” എന്നെഴുതി നോട്ട്‌ ബുക്ക്‌ തിരിച്ച്‌ നൽകുമ്പോൾ ഞാൻ നിനക്കു വേണ്ടി ആദ്യമായ്‌ എഴുതിയതെന്താണെന്നറിയാനുള്ള ആകാംശ നിറഞ്ഞ നിൻ കണ്ണിലെ നീർത്തുള്ളി സപ്തവർണ്ണങ്ങളിൽ തിളങ്ങിറ്റിയിരുന്നത്‌ നീ അറിഞ്ഞിരുന്നോ.......
ഇനിയെന്നു കാണും, അല്ലങ്കില്‍ ഇനി കാണണൊ എന്നു ഞാന്‍ ചോദിച്ചപ്പോള്‍
ഉത്തരമായി നീണ്ടു നിന്ന മൗനം.. പിന്നീടതൊരു തേങ്ങലായി മാറിയോ...........................................

നനഞ്ഞ കണ്ണുമായ്‌ നിൽകുന്ന നിന്നൊടെന്തു പറയണമെന്നറിയാതെ നിന്‍ കണ്ണുകളിൽ ഞാന്‍ നോക്കിയിരിക്കെ നീ എന്തൊ പറയാൻ തുടങ്ങിയപ്പോൾ മനം മടുപ്പിക്കുന്ന ഭീകരനായി ബെല്‍ മുഴങ്ങിയതും എന്നെ ആരോ വന്നു നിന്നെ വിളിച്ചതും നീ പറഞ്ഞ ആ വിധിയുടെ വിളയട്ടമായിരിക്കുമല്ലെ......

……വല്ലപ്പോഴുമുണ്ടായിരുന്ന ടെലിഫോണ്‍ ബന്ധം ഇടയില്‍ മുറിഞ്ഞുപോയതും നമ്മുടെ സൌഹൃദം പതിയെ പതിയെ മാഞ്ഞുപോയതും വിധിയുടെ കളികള്‍ ആയിരുന്നിരിക്കാം…… അല്ലങ്കിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിയോജിപ്പിക്കാൻ വേണ്ടി നെട്ടോട്ടമോടി പ്രവാസിയായതിനിടക്ക്‌ കാലം മായ്ച്ചതായിരിക്കാം.......

വേനലിന്റെ കൊടും ചൂടിൽ തളരിലകൾ വാടിയും ആശ്വാസമായ്‌ പെയ്ത പേമാരിയിൽ തളിർത്തും കാലങ്ങളെത്രയോ നിന്നെയോർക്കാതെ,അറിയാതെ കടന്നുപോയങ്കിലും ചരമകോളത്തിലെ നിന്റെ ചിത്രത്തിലെ കണ്ണുകളിൽ ആ പഴയ തിളക്കമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു..........

ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ ലേബർ ക്യാംബിലെ സിമന്റ്‌ ബെഞ്ചിൽ മലർന്ന് കിടക്കുമ്പൊൾ.. ആകാശം മുഴുവൻപ്രഭ ചൊരിഞ്ഞുനിൽക്കുന്ന ചന്ദ്രബിംബത്തിനകലെയായ്‌.. ആകാശത്തിന്റെ കോണിൽ എന്നെ നോക്കി കണ്ണു ചിമ്മുന്ന നക്ഷത്രത്തിന്‌ നിന്റെ കണ്ണുകളുടെ അതേ തിളക്കമായ്‌ എനിക്ക്‌ തോന്നിയതൊ അതൊ എല്ലാം മടുത്ത്‌ ഒരു തീപ്പെട്ടികംബിലെ തീ നാളത്തിൽ നീ സ്വയം ലയിച്ചപ്പോൾ ഉയർന്ന പുകച്ചുരുളിലേറി നിൻ ആത്മാവും നക്ഷത്ര ലോകത്തേക്ക്‌ ചേക്കേറിയിരുന്നോ .......


സ്മർപ്പണം:കാമുകിയുടെ മരണ വാർത്ത പത്രകോ ളത്തിലൂടെ അറിഞ്ഞ്‌ പരിസരം മറന്നു പൊട്ടി കരഞ്ഞ എന്റെ സുഹൃത്തിനു

6 comments:

jamal|ജമാൽ said...

..............”അച്ചന്റെ ശംബളം നിത്യ രോഗിയായ അമ്മയുടെ മരുന്നിനും എന്റെ ഫീസിനും മറ്റ്‌ വീട്ടു കാര്യങ്ങൾക്കും തന്നെ തികയില്ല പിന്നെയാ ഇനി ഓട്ടോഗ്രാഫ്‌ നിനക്കുപറ്റുമെങ്കിൽ ഇതിൽ വല്ലതുമെഴുതിക്കൊ” എന്നു പറഞ്ഞു നീ നിൻ വളയിടാത്ത കൈകളിൽനീട്ടിപ്പിടിച്ച ഈ പേജുകളിളകിത്തുടങ്ങിയ നിൻ നോട്ട്‌ ബുക്കില്‌ എന്തെഴുതും എന്നറിയാതെ ഞാൻ നിന്റെ മിഴികളിലേക്ക്‌ നോക്കി നിന്നപ്പോൾ പെയ്ത്‌ തീർന്ന മഴയുടെ ബാക്കിയായ്‌ ഇലത്തുംബിൽ ഉറ്റാൻ മടിച്ച്‌ നിൽക്കുന്ന മഴത്തുള്ളി പോലെ തുളുംബി നിൽക്കുന്ന നിൻ കണ്ണുകൾ………...

താരകൻ said...

വരികളിൽ ഒരു നിശ്ശബ്ദ വിലാപം ഫീൽ ചെയ്യുന്നുണ്ട്..

അരുണ്‍ കരിമുട്ടം said...

വരികളിലൂടെ ഒരു ശോകം പകര്‍ന്ന് തന്നു
ആശംസകള്‍

ശ്രീ said...

ടച്ചിങ്ങ്! നന്നായി എഴുതിയിരിയ്ക്കുന്നു.

jamal|ജമാൽ said...

താരകൻഅരുണ്‍ കായംകുളം ശ്രീ
thanks

കുഞ്ഞായി | kunjai said...

പ്രണയം മനസ്സില്‍ കൊണ്ട് നടക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും.....
ഭംഗിയായി എഴുതി
ആശംസകള്‍