8/12/10

റംസാൻ






ജീവിതം ഒരു യാത്രയാണ്
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍നിന്നിറങ്ങി
നിഷ്കളങ്കമാം ശൈശവത്തിലൂടെ
കുസൃതിയുടെ ബാല്യത്തില്‍നിന്നും
പൊട്ടിച്ചിരിയുടെ കൌമാരപ്പടവുകള്‍ കയറി
കാപട്യത്തിന്റെ യവ്വനം കടന്ന്
കുറ്റബോധത്താല്‍ പാശ്ചാതപിക്കുന്ന വാര്‍ദ്ധക്യത്തില്‍ നിന്നും
ഭൂമിയുടെ ഗര്‍ഭപാത്രത്തിലൂടെ ദൈവത്തിസന്നിധിയിലേക്കുള്ള ഒരു യാത്ര

എ പ്രീമെഡിറ്റേറ്റെഡ് ജേണി

യാത്രക്കവസാനം വിധിനിര്‍ണ്ണയിക്കുമ്പോള്‍
ലാഭം നേടുന്നവരുടെ കൂടെയുണ്ടാകാന്‍
ആത്മ സംസ്കരണത്തിന്റെ മാസമായ പുണ്യ റമദാന്‍ നമുക്കുപകരിക്കട്ടെ

എല്ലാ ബൂലോകര്‍ക്കും ഹൃദയം നിറഞ്ഞ റംസാന്‍ ആശംസകള്‍
എല്ലാ ഭാരതീയര്‍ക്കും എന്‍റെ സ്വാതന്ത്യദിനാശംസകള്‍ !

2 comments:

jamal|ജമാൽ said...

എല്ലാ ഭാരതീയര്‍ക്കും എന്‍റെ സ്വാതന്ത്യദിനാശംസകള്‍ !

എന്‍.ബി.സുരേഷ് said...

സിവിക് ചന്ദ്രന്റെ ഒരു അഭിമുഖത്തിൽ അടുത്തിടെയാണ് വായിച്ചത്. മനുഷ്യന്റെ ജീവിതത്തിൽ മൂന്നു കാലം. ഒന്ന്. അയാൾ ജീവിക്കാ‍ൻ പഠിക്കുന്നു. രണ്ട്. അയാൾ ജീവിതം ജീവിച്ചു നോക്കുന്നു. മൂന്ന്. ജീവിച്ച ജീവിതം തിരിഞ്ഞു നോക്കുന്നു, ഇങ്ങനെയാണോ ജീവിക്കേണ്ടിയിരുന്നത് എന്ന്. എല്ലാവരും ഇങ്ങനെയാണെന്ന് തോന്നുന്നു.