9/25/10

ചാത്തൻ മുസ്ല്യാര്‌

ഒഴിവ്‌ ദിവസങ്ങളിൽ ഒളിച്ച്‌ കളി ഏറുപന്തു കളി തുടങ്ങി പലതരം കളികൾ കളിക്കാറുണ്ടങ്കിലും മീന്പിേടുത്തം ഞങ്ങൾക്ക്‌ ഹരമായിരുന്നു. പത്തായത്തിൽ നിന്ന് പാറ്റകളെപിടിച്ചും പാടവരംബിലെ പുറ്റിൽ നിന്ന് മണ്ണിരകളെ മാന്തിയുമൊക്കെ ചൂണ്ടലിൽ കോർത്ത്‌ ഞങ്ങള്‍ കുട്ടികള്‍ ഗ്രാമത്തിലെ കുളങ്ങളിലും തോടുകളിലും ക്ഷമയോടെ കാത്തിരുന്ന് മീൻപിടിക്കും. പിടിച്ച മീന്‍ കൊണ്ട്‌ കറിവെച്ച്‌ കഴിക്കാനൊന്നും തികയില്ല എങ്കിലും മീൻ ചൂണ്ടയിൽ കൊത്തുന്നതറിയാനുള്ള "ഇൻഡികേറ്റർ" ആയി ചൂണ്ടനൂലിന്റെ എകദേശം മധ്യ ഭാകത്ത്‌ ഒരു പൂള(കപ്പ) ത്തണ്ടിന്റെ ചെറിയ കഷ്ണമോ കമ്മ്യൂ ണിസ്റ്റപ്പയുടെ ഉണങ്ങിയ കഷ്ണമോ കൊണ്ട്‌ "പൊന്ത്‌" കെട്ടി ചൂണ്ടയും വെള്ളത്തിലിട്ട്‌ ആ പൊന്ത്‌ ഇളകുന്നതും നോക്കി ആകാംശയൊടെ കാത്തിരിക്കാൻ പ്രത്യേക രസമാണ്‌. കൂട്ടംകൂടി മീന്പിനടിച്ച്‌ രസിക്കുമ്പോള്‍ ചിലപ്പോള്‍ തവളയും നീര്ക്കോ ലിയും ഒക്കെ ചൂണ്ടയില്‍ കുരുങ്ങും. വേര്പ്പെ ടുത്താനാവാതിരുന്നാല്‍ ഞങ്ങള്‍ ചൂണ്ടല്‍ ചുഴറ്റിതെങ്ങിലടിക്കും.

ചിലപ്പോള്‍ വല്യുപ്പാന്റെ കൂടെ പുഴയിലേക്കും പോകും. പുഴയിലേക്ക്‌ പോകാൻ സാധാരണ ചൂണ്ടയും നൂലും പറ്റില്ല വലിയ ചൂണ്ടയും കട്ടി കൂടിയ ചൂണ്ടനൂലും വേണം പിന്നെ കൊഞ്ജൊ,ചെറിയ പരലോ ഒക്കെ വേണം ചൂണ്ടയിൽ കോർക്കാൻ. കോർത്ത ചൂണ്ട നന്നായി ചുഴറ്റി പുഴയുടെ നടുക്കലേക്ക്‌ ഏറിഞ്ഞാൽ ഒഴുക്കിൽ പെട്ടാണൊ അതൊ ചൂണ്ടയിൽ മീൻ കുടുങ്ങിയാണൊ ചൂണ്ടനൂൽ "ടെമ്പെർ" ആകുന്നതെന്ന് കൻഫൂഷ്യനാകും.ഒഴുക്കുള്ള വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നല്ല വൈദഗ്‌ധ്യം വേണം .ചിലപ്പോഴക്കെ വല്യ മീൻ കിട്ടാറുണ്ടങ്കിലും പുഴയിലേക്ക്‌ മീൻ പിടിക്കാൻ പോകാൻ ഞങ്ങൾ കുട്ടികൾക്ക്‌ പേടിയാണ്‌

പുഴയിലേക്ക്‌ വെള്ളമൊഴുകിവരുന്ന കൈതമുള്ള്‌ നിറഞ്ഞ തോടിന്റെ ഇരുവശവും പച്ച വിരിച്ച നെൽപ്പാടങ്ങളാണ്‌. പുഴയുടെ അപ്പുറത്തെ സ്മ്ശാനത്തിന്റെ കിഴക്കേ അറ്റത്ത്‌ വലിയ കാടാണ്‌ കാട്ടിൽ പകലു പോലും ഇരുട്ടാകും .ചൂരൽ എടുക്കാനും ,തെച്ചി പ്പഴവും മുള്ളുങ്കായയുമൊക്കെ തിന്നാനും ഞങ്ങൾ പകൽ പോകാറുണ്ടകിലും നേരം ഇരുട്ടിയാൽ അങ്ങോട്ട്‌ നോക്കാൻ പോലും ഞങ്ങൾക്ക്‌ പേടിയാണ്‌
മാതയും മരുതയും കുട്ടിച്ചാത്തനും പുഴയിൽ മുങ്ങി മരിച്ച വെലായ്ദന്റെ പ്രേതവും തുടങ്ങി സ്മശാനത്തിലെ ഭൂതപ്രേതപിശാചുക്കൾ മുഴുവനും രാത്രി കാട്ടിന്റെ ഉള്ളിൽ ഇറങ്ങി നടക്കുമത്രെ
ഒറഞ്ഞു തുള്ളക്കാരൻ രാമേട്ടൻ പുഴ വക്കിലെ വഴിയിൽ ബോധംകെട്ട്‌ വീണ്‌ കിടക്കുന്നത്‌ രാവിലെ പാടത്ത്‌ പുല്ലരിയാൻ പോയ പെണ്ണ്‌ങ്ങളാണ്‌ കണ്ടത്‌.താങ്ങിപ്പിടിച്ച്‌ കൊണ്ട്‌ വന്ന് മുഖത്ത്‌ വെള്ളം തെളിച്ച്‌ വിളിച്ചെണീപ്പിച്ചപ്പൊഴും മുഴുവൻ കരുവാളിച്ച ശരീരംവിറക്കുന്നുണ്ടായിരുന്നെത്രെ!!
തേങ്ങയിടാൻ വന്ന അപ്പുട്ട്യേട്ടനാ പറഞ്ഞത്‌ “വായീന്ന് തീ തുപ്പുന്ന ചാത്തൻ” തൊട്ടതാ ഒറച്ചിൽകാരനായത്കൊണ്ടാ രക്ഷപ്പെട്ടത്‌ സധാരണക്കാരനാണങ്കിൽ അപ്പോൾ തന്നെ മരിക്കുമത്രെ!!!
*-------------------------------------------------------------*
ഒന്ന് രണ്ട്‌ ദിവസം മുൻപ്‌ രാത്രി "മീൻ വെട്ടാൻ" പോയോർക്കൊക്കെ നല്ല വലിയ മീൻ കിട്ടി എന്ന് കേട്ടപ്പൊൾ ഞങ്ങൾക്കും തോന്നി ഒന്ന് പോയാലെന്താന്ന് .രാത്രി ചെറിയ ചാറ്റൽ മഴയുണ്ടാകുമ്പോൾ പാടത്ത്നിന്നും തോട്ടിലൂടെ പുഴയിലേക്കൊഴുകുന്ന വെള്ളത്തിൽ വലിയ മീനുകൾ പുഴയിൽ നിന്ന് തോട്ടിലേക്കും അവിടെന്ന് പാടത്തേക്കും ഒക്കെ വരും. അപ്പോൾ ടോർച്ചടിച്ച്‌ മീനിന്റെ മണ്ട നോക്കി കത്തി കൊണ്ട്‌ ഒരു വെട്ട്‌. മര്യാദക്ക്‌ ഉള്ള വെട്ടാണങ്കിൽ മീൻ ക്ലോസ്‌
വൈകുന്നേരം തന്നെ വെറക്‌ പുരയിൽ കയറി പഴയ ഒരു കത്തിസംഘടിപ്പിച്ച്‌ ടോർച്ചും എടുത്ത്‌ രാത്രി പള്ളിയിലേക്ക്‌ എന്നും പറഞ്ഞ്‌ ചിന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴയെ അവകണിച്ച്‌ ഞങ്ങൾ പുഴയിലേക്ക്‌ പുറപ്പെട്ടു. കാട്‌ പുഴയുടെ അപ്പുറത്തെ നെൽപ്പാടത്തിന്റെ കിഴക്കേ അറ്റത്താണങ്കിലും ചെറിയ ഒരു ഭയം ഞങ്ങൾക്കെല്ലാവർക്കുമുണ്ട്‌.ഇവിടന്ന് നോക്കിയാൽ കാടിന്റെ ഭാകത്ത്‌ ഒന്നും കാണാനാകാത്തത്ര ഇരുട്ടാണ്‌ . പാടത്ത്‌ ചീവിടുകളുടെ കിർ കിർ ശബ്ദം മാത്രം ഞങ്ങൾ നെല്ല് കൊയ്ത പാടത്തും ചെളിനിറഞ്ഞ തോട്ടിലും ഒക്കെ കത്തിയുമായി ടോർച്ചടിച്ച്‌ നടക്കുമ്പോൾ ഇടക്കിടെ ഞങ്ങൾ കാടിന്റെ ഭാകത്തേക്ക് നോക്കുന്നുണ്ട്.പെട്ടന്നാണ് ഞാനാകാഴ്ച്ച കണ്ടത്. കാടിന്റെ അരികിലെ പുഴയോട്‌ ചേർന്ന വഴിയിലൂടെ ഒരു ചുവന്ന വെളിച്ചം!! അത്‌ ഞങ്ങളുടെ നേരെ വരുന്നതായി എനിക്ക്‌ തോന്നി.ഞാൻ എല്ലാവരെയും വിളിച്ച്‌ കാണിച്ച്‌ കൊടുത്തു എല്ലാവർക്കും കാണാം! ശരിയാണ്‌ എന്റെ തോന്നലല്ല!! “വായീന്ന് തീ തുപ്പുന്ന ചാത്തൻ” ഞങ്ങളുടെ നേരെ വരുന്നു!!. ഇടക്ക്‌ മുന്നോട്ടും പിന്നോട്ടും ശക്തിയായി ആടുമ്പോൾ തീപ്പൊരിപാറുന്നപോലെ. ഏകദേശം ഞങ്ങളുടെ നേരെ എത്തിയപ്പോൾ ഒന്നു നിന്നു പിന്നെ ഞങ്ങൾ നോക്കി നിൽക്കേ ആ "ചാത്തൻ"പുഴയിലേക്ക്‌ ഏടുത്ത്‌ ചാടി
പിന്നെ ഞങ്ങൾ തിരിഞ്ഞു നോക്കാതെ ഒരോട്ടമായിരുന്നു . ചെളി നിറഞ്ഞ പാടത്തിലൂടെ ഓടുമ്പോൾ പൂണ്ട പോയ ചെരിപ്പ്‌ കളഞ്ഞ്‌ നിലവിളിച്ച്‌ വീട്ടിലേക്കോടി. ഞങ്ങളുടെ കരച്ചിൽ കേട്ട്‌ അയൽവാസികളൊക്കെ ഓടിക്കൂടി
പേടിച്ചതിന്റെ പുറമെ അഞ്ച്‌ പത്തു മിനുട്ടോളം നിർത്താതെ കരഞ്ഞോടിയ ഞങ്ങൾക്കാർക്കും വീട്ടുകാരും നാട്ടുകാരും ചോദിക്കുന്നതിനുത്തരം കിത്ച്ചിട്ട്‌ പറയാനാകാത്ത അവസ്ഥ,എങ്കിലും ഞങ്ങൾ വിക്കി വിക്കി കാര്യം പറഞ്ഞുതീർത്തപ്പോൾ ‘അസമയത്ത്‌ ‘ പുഴയിലേക്ക്‌ പോയതിനു അവിടെ കൂടിയ എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തി
ചാത്തനെ കണ്ട്‌ പേടിച്ചതിനു പുറമെ അസമയത്ത്‌ പുഴയിൽ പോയതിന്‌ കിട്ടിയ അടിയുടെ ക്ഷീണവും ഒക്കെയായി ഞങ്ങൾ പെട്ടന്നുറങ്ങി
അടുത്ത ദിവസം രാവിലെ ഞങ്ങളെ കാണാൻ ഒരുപാട്‌ പേർ വന്നു .ഇതിനുമുൻപ്‌ തീ തുപ്പുന്ന ചാത്തനെ കണ്ടവരെ ചാത്തൻ രാത്രി വന്നുകൊണ്ടുപോയതും ചോരകുടിച്ച്‌ കൊന്നിട്ട്‌ അടുത്തുള്ള പൊട്ടകിണറ്റിലിട്ടതും ഒക്കെ അവർ ഞങ്ങൾ കേൾക്കെ തന്നെ ചർച്ച ചെയ്യുന്നുണ്ടായിരുന്നു
ഇതെല്ലാം കേട്ട്‌ പേടിച്ചിരിക്കുന്ന ഞങ്ങൾക്കാശ്വാസമായി മന്ത്രിച്ച്‌ ഊതാൻ മുസ്ല്യാർ വന്നു.പുഴക്ക്‌ അക്കരെ പുഴയോട്‌ ചേർന്ന പുറംപോക്ക്‌ സ്ഥലത്ത്‌ താമസിക്കുന്ന മുസ്ല്യാരെ മന്ത്രിച്ചൂതാനും പ്രാർഥിക്കാനും ഒക്കെ എല്ലാവരും വിളിക്കും .ആരെങ്കിലും മരിച്ചാലും എന്തങ്കിലും അപകടം പറ്റിയാലുമൊക്കെ വിളിക്കാതെ തന്നെ കേട്ട്‌ അറിഞ്ഞ്‌ വന്നു വേണ്ട രീതിയിൽ സഹായങ്ങൾചെയ്യാൻ മുസ്ല്യാർ മുന്നിലുണ്ടാവും.ഇന്നലെത്തെ സംഭവം കേട്ടറിഞ്ഞു വന്നതാണ്‌മുസ്ല്യാർ

വന്നയുടനെ വല്യുപ്പാന്റെ വെറ്റിലചെല്ലം തുറന്ന് വെറ്റിലയെടുത്ത്‌ ഞരമ്പ്‌ നുള്ളിക്കളഞ്ഞ്‌ ചുണ്ണാമ്പ്‌ തേച്ച്കൊണ്ട്‌ മുസ്ല്യാർ വിവരണം തുടങ്ങി "ഇൻ ക്കിന്നലെ കേക്കോറം (കിഴക്ക്‌) ഒരു ദു‍ാര്‌ക്കൽ(പ്രാർത്ഥിക്കൽ) ഇണ്ടേനി.മയൊന്ന് ചോരാമേണ്ടി കാത്ത്ന്നോക്കി എശാങ്ക്‌(രാത്രിയിലെ ബാങ്ക്‌)കൊട്ക്ക്ണരെ അവ്ടെ ഇര്‌ന്ന് ഇന്നട്ടും മയ ഇങ്ങനെ ചാറ്‌ന്നെ പിന്നെ ഒര്‌ ചൂട്ടും(ഓലത്തുമ്പ്‌ ) കത്തിച്ചിങ്ങട്ട്‌ നടന്ന്.ബെല്ലാതെ നേരംബൈകാമ്പറ്റൂലല്ല.ആ കാവിന്റെ എട്ത്തു കൂടി വരാൻള്ളതല്ലേ.”
ചുണ്ണാമ്പ്‌ തേച്‌ പാകത്തിന്‌ അടക്കയും പുകയിലയും ഒക്കെ ചേർത്ത്‌ ചുണ്ടിൽ തട്ടാതെ അണപ്പല്ലുകൾക്കിടയിൽ വെച്ച്‌ ബാക്കി തുടർന്നു
“പെരന്റെ അവ്ടെറ്റം എത്ത്യേപ്പം ചൂട്ടും പൊയീകിട്ട്‌ തിരിഞ്ഞപ്പളാ ഇക്കരീന്ന് നെലിം വിളയോക്കെ കേട്ടത്‌. അപ്പതന്നെ ബെര്‌നം ന്ന് ബിജാര്‌ചി പിന്നെ മയത്ത്‌ ചൂട്ടൊക്കെണ്ടാക്കി ബെർന്റെ ഏതായാലും നാളെ പോകാന്നും കെര്‌തി ഞാൻ പെരീക്ക്‌ കേരി”
ഢിം......

ഇത്‌ വരെ രത്രി ചാത്തൻ വന്ന് കൊണ്ട്‌ പോകുന്നതും ചോരകുടിച്ച്‌ കൊന്ന് പൊട്ടകിണറ്റിലെറിയുന്നതും ഒക്കെ അലോചിച്ച്‌ പേടിച്ചിരിക്കുന്ന ഞങ്ങൾ മുസ്ല്യാരു പറഞ്ഞതു കേട്ട്‌ മുഖത്തോട്‌ മുഖം നോക്കി ...
...അതെ അതുതന്നെ.....
ഞങ്ങൾക്ക് തലയിൽ ബൾബ്കത്തി

പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു

മുസ്ല്യാരും വീട്ടുകാരും ഞങ്ങളുടെ ചുറ്റും കൂടി. "പാവങ്ങൾ ഇത്രചെറുപ്പത്തിലെ എല്ലാത്തിന്റെ യും സമനിലതെറ്റി!! ഹ്‌ ം ഒക്കെ വിധി" എന്ന ഭാവത്തിൽ ഞങ്ങളെ നോക്കി

കാര്യം എന്തന്നറിയാൻ ചുറ്റും കൂടിയവരുടെ ആകാംശ അവസാനിപ്പിച്ച്‌ ഞങ്ങൾ സംഭവം വിവരിച്ചു
"ചൂട്ടും വീശി വരുന്ന മുസ്ല്യാരെ കണ്ടാണ്‌ ഞങ്ങൾ ചാത്തനെന്ന് പേടിച്ചത്‌ മുസ്ല്യാര്‌ ചൂട്ട്‌ പുഴയിലേക്കിട്ടതാണ്‌ ചാത്തൻ പുഴയിലേക്ക എടുത്ത്‌ ചാടിയത്‌"

സങ്ങതി പുറത്ത്‌ പറഞ്ഞതോടെ വീട്ടുകർക്കും നാട്ടുകാർക്കും സമാധാനമായങ്കിലും അന്നു മുതൽ മുസ്ല്യാരെ സമധാനം നഷ്ടമായി

കാരണം ഇത്രയും കാലം മരണവീട്ടിലും മറ്റും മുസ്ല്യാരെത്താൻ വൈകിയാൽ “മുസ്ല്യാർ” വന്നിലെ എന്ന് ബഹുമാനത്തോടെ ചോദിച്ച നാട്ടുകാര്‌ ഈ സംഭവത്തിനു ശേഷം "ചാത്തൻ മുസ്ല്യാര്‌" വന്നിലേ എന്ന് ചോദിച്ച്‌ തുടങ്ങി

9 comments:

Anil cheleri kumaran said...

നാട്ടിന്‍പുറങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍. കൊള്ളാം.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജമാല്‍ നന്നായിരിക്കുന്നു...
ഇതു വായിച്ചപ്പോ പണ്ട് വീട്ടുകാര്‍ പറഞ്ഞു കേട്ട ഒരു സംഭവം ഓര്‍മ്മ വന്നു...ഞങ്ങളുടെ അവിടെയൊക്കെ ഈ ചാത്തന്‍മാരെ "ഒടി" എന്നാ പറയാ...

Jishad Cronic said...

നന്നായിരിക്കുന്നു... ഇന്നലെ ന്യൂസില്‍ കണ്ടു ഒരു ചാത്തനെപിടിക്കുന്ന ഉസ്താതിനെ പോലീസ് പിടിച്ചത്.

Sabu Hariharan said...

കൊള്ളാം. നാട്ടിൽ പോയ പ്രതീതി.
കഥയും നന്നായി :)

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu.... aashamsakal...

Villagemaan/വില്ലേജ്മാന്‍ said...

നല്ല കഥകെട്ടോ..
നാട്ടിന്പുരത്തിന്റെ കഥകള്‍ വായിക്കാന്‍ എന്നും രസം തന്നെ ..
വീണ്ടും വരാം

Riyas Aboobacker said...

Hi,

Good blog... just scanned all the posts... interesting...
I liked the bottom line very much... (about the blog and copy right)

തുഞ്ചന്‍പറമ്പ് മീറ്റ് said...

ആ പാവത്തിനു ചാത്തന്‍‌മുദ്ര പതിച്ചുകൊടുത്തപ്പൊ സമാധാനയില്ലേ.... മുസല്യാര് മിണ്ടാതിരുന്നെങ്കില്‍ നാട്ടുകാര്‍ക്കു കൂടുതല്‍ കഥാനിര്‍മ്മാണം നടത്താമായിരുന്നു. അതും പാഴായി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചാത്തന്‍ കഥ നന്നായി