6/28/09

അപ്പൊ ഞാനും തുടങ്ങി


എന്താണ്‌ കുട്ട്യേ ജ്‌ കൊറെ നേരായല്ലാ കമ്പ്യൂട്ടറിന്റെ മുമ്പില്‌ കൂനിക്കൂടി ഇരിക്കിണ്‌ എന്താ പരിപാടി? ഒന്നുല്യ കുഞ്ഞിക്ക ഞാനും തൊടങ്ങ്‌‍ാ


എന്ത്‌?


ബ്ലോഗിംഗ്‌


ന്റെ തമ്പുരാനെ......


എന്തെ കുഞ്ഞിക്ക ഇങ്ങള്‌ തലില്‌ കയ്യ്‌ വച്ച്‌?


ഒന്നുല്യാ കൊടകര പുരാണം ബ്രിജ്‌ വിഹാറും കുറുമാൻ കഥകളും,പൊങ്ങമൂടനും ബെർളിത്തരങ്ങളും നന്ദപർവ്വൊം കൈപ്പള്ളിയും ശ്രീയും കൊച്ച്ത്രേസ്യും വല്യമ്മായും ചെറിയമ്മായും തൊടങ്ങിയങ്ങനെ അണായിട്ടും പെണ്ണായിട്ടും എണ്ണ്യാകിട്ടാത്തത്ര പുലികൾ പേരു പറഞ്ഞും അനോണി ആന്റണി മരമാക്രി ഇഞ്ചിപെണ്ണ്‌ ചുക്ക്‌ ചെക്കൻ അങ്ങനെ കൊറെ പുലികൾ പേരു പറയാതിം ഒക്കെ വെലസുമ്പൊ മര്യാദക്ക്‌ മലയാളം അച്ചര തെറ്റില്യാതെ എയ്താനും ബായ്ച്ചാനും അറ്യാത്ത ജിപ്പൊ തൊടങ്ങിയാ ആരെങ്കിലും ബായ്ച്ചൊ?


ആ.. അറീല കുഞ്ഞിക്ക ന്നാലും നൊക്ക്‌‍ാ


അല്ലട ഒരു തംസ്യം ഇജ്ജിപ്പൊ പടച്ചോൻ സകായിച്ചിട്ട്‌ വല്ലതും എഴുത്തിനെന്നെ വെക്ക്‌ എങ്ങനെപ്പൊ എല്ലാരും അറിയ...


അതായത്‌ കുഞ്ഞിക്ക..... ഈ ചിന്താ ചിന്താന്നു കീട്ടിണ്ടാ..


അക്ഷരം മാറ്റിം മറച്ചുട്ട്‌ ബായ്ച്ച്യാണങ്കി നമ്മൊളെട്തെന്നെണ്ടെയ്നി ഇതുപ്പൊ ചിന്തന്നൊക്കെ പറയുമ്പൊ...


ആ അങ്ങനെ ഒന്ന്ണ്ട്‌ കുഞ്ഞിക്കാ Malayalam Blog Aggregator chintha -http://www.chintha.com/malayalam/blogroll.php അവിടെ വരും പിന്നെ http://www.malayalamblogs.co.in/ ഇവെടിം അങ്ങനെ പലോട്ത്തും വരും


മനസ്സിലയാ


മൻസ്സിയലായി എല്ലാ അപ്പൊ എങ്ങനെ പോസ്റ്റ്‌ ബെർളിത്തരങ്ങൾ മാതിരി നിത്യണ്ടാകൊ അതൊ ലേഖാ വിജയ്‌ മാതിരി വാർഷികപതിപ്പ്‌ മാത്രൊള്ളൊ


അത്‌ കുഞ്ഞിക്ക പറ്റുമ്പലി


വീക്ക്‌ലി,മന്ത്‌ലി ന്നോക്കെ കേട്ട്ക്ക്ണ്‌ ഇതെന്ത പറ്റുമ്പലി


എന്ന് വെച്ച എപ്പള എനിക്ക്‌ സമയൊം സന്ദർഭൊംക്കെ കിട്ട്ണ്‌ അപ്പൊ


എല്ല മൊനെ അപ്പൊ എന്താ വിഷയം പുരാണം,നർമം,കലണ്ടർ ചിത്രം ,തല്ലുകൊള്ളിത്തരം?


അതിക്ക "വായീ തോന്നുണത്‌ കോതക്ക്‌ പാട്ട്‌"


എന്ന് വച്ച?


എന്ന് വച്ച എനിക്ക്‌ തോന്നുന്നഎന്തും

അപ്പൊ "വല്ലഭനു പുല്ലും ആയുധം"


ഇക്ക ഉദ്ദ്യേശിച്ചത്‌?


കയ്യ്‌ കിട്ടൊണതൊണ്ട്‌ നട്ടാരു തല്ലുന്ന്


അപ്പൊ കൊറച്ച്‌ മന്യായിക്കൊട്ടെല്ലേ ക്കാ..


ആ എന്തെങ്കിലും കാട്ട്‌ ഏതായാലും ഞാൻ വെടെന്നിട്ട്‌ കര്യല്യാ ഞാമ്പോട്ടെ


പോകല്ലിം കുഞ്ഞിക്ക


എന്തെ ജ്‌ ബ്ലോഗ്‌ തൊടങ്ങുണൊട്ത്ത്‌ ഇന്‌ക്കെന്താകാര്യം

കുഞ്ഞിക്ക ഇങ്ങളല്ലേ നന്ദി പറിണത്‌


അപ്പൊ തൊടങ്ങിണീന്റെ മുമ്പെന്നെ പൂട്ട്യാ


അതെന്ത ഇങ്ങളങ്ങനെ പറഞ്ഞത്‌


എല്ലാ അവസാനല്ലേ നന്ദി പറയാ

അതല്ലക്കാ ഈ ബ്ലോഗ്‌ തൊടങ്ങാൻ സഹായിച്ചോർക്കൊക്കെ നന്ദി പറ്യാ ന്ന് വിജാരിച്ച്‌

അപ്പൊ പിരിവൊക്കൊണ്ടേർന്നല്ലേ...


എന്ത്‌ പിരിവ്‌


പൈസ പിരിവ്‌


ആര്‌ പറഞ്ഞ്‌


അപ്പൊപിന്നെ സകായിച്ചി ന്നൊക്കെ ജി പർഞ്ഞതൊ


അതിക്കാ എങ്ങനെ തൊടങ്ങണം എന്തൊക്കെ ചെയ്യണമ്ന്നൊക്കെ പർഞ്ഞന്ന് സഹായിച്ചോരെ കര്യാ


അത്‌ സരി അങ്ങനെ വരട്ടെ


എടാ അങ്ങനെ അവരൊടൊക്കെ നന്ദി പറഞ്ഞാ അതൊക്കെ അനൗചിത്യാകൂലെ


എന്താകൂലേന്ന് കുഞ്ഞക്ക പറഞ്ഞത്‌


മോശാകൂലെന്ന് ഞമ്മള്‌ സാച്ചരതക്ക്‌ പോയപ്പൊ പടിച്ചതാ


എന്ത്‌


അനൗചിത്യം


അതൊന്നുംതൊന്നൂല ഇങ്ങള്‌ പറയ്‌


ഇന്നാ പിന്നെ പറയ ലെ


ഹ്ം ടും ടും മൈക്‌ ടെസ്റ്റ്‌


"ബ്ലോഗിലുപവിസ്ടരായ അദ്ധ്യക്ഷൻ.............


എന്ത കുഞ്ഞിക്ക ഇങ്ങള്‌ പറയിണ്‌


അല്ല ഞാനതീന്റെ ഒര്‌ രീതീല്‌


അതിനൊന്നും നേരല്യ നേരിട്ട്‌ അങ്ങട്ട്‌ പറയ്‌


കാച്ചട്ടെ


ഏം പിന്നെ അങ്ങട്ട്‌ കാച്ച്‌


എന്തപ്പിഞ്ഞ്‌ നോക്കാൻ


ഹ്ം...


മലയാളം ടൈപ്പ്‌ ചെയ്യാൻ സോഫ്റ്റ്‌വെയർ ഫ്രീ ആയി ഡൗൺലോഡ്‌ ചെയ്യാൻ സമ്മയ്ച്ചോര്‌ക്കും ബ്ലോഗുണ്ടാക്കൻ ഫ്രീയായി സ്ഥലം തന്നവർക്കും ,ബ്ലോഗുണ്ടാക്കൻ ഫ്രീയായി സഹായിച്ച ബ്ലോഗർമാർക്കും അങ്ങനെ ഫ്രീയായി പ്രോത്സഹിപ്പിച്ച മറ്റെല്ലാവർക്കും എന്റെ സ്വന്തം പേരിലും ഈ ബ്ലോഗിന്റെ പേരിലും ഞാൻ നന്ദി പറയുന്നതിനൊടൊപ്പം എല്ലാവിധ പ്രോത്സാഹനങ്ങളും ഉണ്ടായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു"

എങ്ങനെണ്ട്‌

എന്റെ കുഞ്ഞിക്ക കലക്കി കൊടു കൈ ഫ്രീയായിട്ട്‌

എല്ലടാ.. ഒക്കെ ഫ്രീയാലെ

പിന്നെല്ലാണ്ട്‌ ഞാനീ പണിക്ക്‌ നിക്കോ

കെ യ്ഞ്ഞിലെ പോട്ടേ

പോകല്ലിം ഒരാൾക്കുംകൂടിണ്ട്‌

ആർക്ക്‌

ഇത്തറിം നേരം ഇന്റെ കൂടെ നിന്ന് ശല്യം ചൈത്‌ അവസാനം ഫ്രീയായി നന്ദി പറഞ്ഞ ഇന്റെ സ്വന്തം കുഞ്ഞിക്കാക്കും നന്ദി

പോട ബെടക്കെ ജി ആളെ കളിയാക്കാതെ

-----------------------------------------------------------------------------------------------

സമർപ്പണം:നരച്ചു തുടങ്ങിയ ബ്ലാക്ക്‌ ബോർഡിൽ ആദ്യാക്ഷരങ്ങളെഴുതി, ഈണത്തിൽ അതു വായിച്ച്‌, കൂടെ വായിക്കാൻ പ്രേരിപ്പിച്ച്‌ അങ്ങനെ അക്ഷരങ്ങളുടെ ലോകത്തേക്ക്‌ കൈപിടിച്ച്‌ നടത്തിയ ഞങ്ങളുടെ പാർവ്വതി ടീച്ചർക്ക്‌.... അക്ഷരത്തെറ്റിന്റെ പേരിൽ(ഇന്നും ഇതു മാറിയിട്ടില്ല ടീച്ചറെ)ചെവി നുള്ളി പൊന്നാക്കിയ വസന്ത ടീച്ചർക്ക്‌.... കവിതകൾ ഈണത്തിൽ ചൊല്ലി ആശയം കഥയായിപറഞ്ഞ്തന്നു കവിതകളുടെ ലോകത്തേക്ക്‌ എത്തിനോക്കൻ പ്രേരിപ്പിച്ച രവിമാഷിന്‌….

16 comments:

jamal|ജമാൽ said...

ഒന്നുല്യാ കൊടകര പുരാണം ബ്രിജ്‌ വിഹാറും കുറുമാൻ കഥകളും,പൊങ്ങമൂടനും ബെർളിത്തരങ്ങളും നന്ദപർവ്വൊം കൈപ്പള്ളിയും ശ്രീയും കൊച്ച്ത്രേസ്യും വല്യമ്മായും ചെറിയമ്മായും തൊടങ്ങിയങ്ങനെ അണായിട്ടും പെണ്ണായിട്ടും എണ്ണ്യാകിട്ടാത്തത്ര പുലികൾ പേരു പറഞ്ഞും അനോണി ആന്റണി മരമാക്രി ഇഞ്ചിപെണ്ണ്‌ ചുക്ക്‌ ചെക്കൻ അങ്ങനെ കൊറെ പുലികൾ പേരു പറയാതിം ഒക്കെ വെലസുമ്പൊ മര്യാദക്ക്‌ മലയാളം അച്ചര തെറ്റില്യാതെ എയ്താനും ബായ്ച്ചാനും അറ്യാത്ത ജിപ്പൊ ബ്ലോഗ്‌ തൊടങ്ങിയാ ആരെങ്കിലും ബായ്ച്ചൊ?

അരുണ്‍ കരിമുട്ടം said...

സ്വാഗതം
ഈ ബൂലോകത്തിലേക്ക്..

ജ്ജ് അടിച്ചു പൊളിക്ക്( കുഞ്ഞിക്ക അറിയേണ്ടാ)

ചെറിയപാലം said...

ബേഗം പോരെ.ന്നട്ട് ങ്ങള് വല്യ പേര് സമ്പാദിക്കണം ബ്ലോഗില്. ന്നെ പ്പൊലെത്തെ ഒരുപാടെണ്ണം ഇബടെ ഇണ്ടാവുമ്പോ ഇങ്ങളിതിന്റെ നിലവാരം ഏതായാലും കൊറീന്ന് പേടിച്ചണ്ട്!

അഹ് ലം വ സഹലം.....

വശംവദൻ said...

തകർത്ത്ക്ക്ണ്‌.

ആശംസകൾ

ഉറുമ്പ്‌ /ANT said...

ഹലാക്കിലെ കീറലാണല്ലാ ജ്ജ് കീറീക്കണത്.........

ന്നാ വെക്കം പോന്നാളീൻ,

നിരക്ഷരൻ said...

അപ്പോ തൊടങ്ങല്ലേ മാഷേ ?
സ്വാഗതം :)

ആമുഖം വായിച്ചിട്ട് ഒരു പുലിയാകാനുള്ള സ്കോപ്പ് ഉണ്ട്. ആശംസകള്‍ :)

കാട്ടിപ്പരുത്തി said...

ഇന്നാ പിന്നെ വന്ന കാലില്‍ നില്‍ക്കാതെ ങ്ങണ്ട് കുത്തിരിക്കടോ

Areekkodan | അരീക്കോടന്‍ said...

ജമാലേ...അന്റെ ബര്‍ത്താനം കേട്ട്‌ട്ട്‌ പഴേ ഏതോ ഒര്‌ പുലിന്റെ പുനര്‍ജന്മമാണെന്ന് തോന്നുന്നു.
പുത്യേ 'ബുലി'ക്ക്‌ ബൂലോകത്ത്‌ക്ക്‌ സ്വാഹതം.

jamal|ജമാൽ said...

അരുൻ കായംകുളം
ബൂലോകത്തേക്ക്‌ വലത്‌ കാലെടുത്ത്‌ വച്ച എന്നെ നിലവിളക്കുമായി സ്വീകരിച്ചനുഗ്രഹിച്ച ഗുരോ നന്ദി
ഇഞ്ഞും ബെര്‌നം ട്ടാ...

jamal|ജമാൽ said...

ചെറിയപാലം
വായിച്ചതിനു നന്ദി
പിന്നെ ആ വിനയം അതെനിക്കിഷ്ടായിട്ടാ I love you തെറ്റിദ്ദരിക്കല്ലേ........

jamal|ജമാൽ said...

വശംവദൻ
ഒരുപാട്‌ നന്ദിണ്ട്ട്ടാ....
ഇഞ്ഞും ബെര്‌നം ട്ടാ...

jamal|ജമാൽ said...

ഉറുമ്പ്‌ /ANT
ഓരു ഹലാക്കിന്റെ ബൽപ്പള്ള താങ്ക്സ്ണ്ട്ട്ടാ........

jamal|ജമാൽ said...

വല്യമ്മായി
നന്ദി

jamal|ജമാൽ said...

നിരക്ഷരന്‍
ഒരാളെ മൊകത്ത്‌ നോക്കിയങ്ങനെ നിരച്ചരന്നൊക്കെ ബിൾച്ച്യ :)
നന്ദി

jamal|ജമാൽ said...

ഹ്ം....നമ്മളെ ഒര്‌പാത്ത്‌ ഇര്‌ത്താള്ള പരിപാട്യാല്ലേ...നടക്കൂലാ:):)
ഇര്‌ന്ന്ങ്ങാണ്ടൊരു നന്ദി

jamal|ജമാൽ said...

Areekkodan | അരീക്കോടന്‍
പുനർ ജന്മമൊന്നുമല്ലട്ടാ പുതിയ ജന്മംതന്നേണ്‌
നന്ദി